വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ക്രീമി ടേസ്റ്റി ചിക്കന്‍ കറി തയ്യാറാക്കാം. ഇത് നിങ്ങളുടെ രസമുകുളങ്ങളെ ഉണര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ താല്പ്പര്യമുണ്ടാവുന്ന ഒന്നാണ് ഈ ചിക്കന്‍ കറി. അഫ്ഗാനി ചിക്കന്‍ കറി കഴിക്കുന്നത് മാത്രമല്ല തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ്.
ആവശ്യമായ ചേരുവകള്‍
- ചിക്കന്‍ – ഒരു കിലോ
- കശുവണ്ടി – 10 എണ്ണം
- സവാള – 1
- വെളുത്തുള്ളി – 5 അല്ലി
- ഇഞ്ചി – ഒരു കഷ്ണം
- പച്ചമുളക് -4 എണ്ണം
- തൈര്- ഒരു കപ്പ്
- ക്രീം – മൂന്ന് ടേബിള്‍ സ്പൂണ്‍
- കുരുമുളക് പൊടി – ഒരു ടേബിള്‍ സ്പൂണ്‍
- ഗരംമസാല -1 ടീസ്പൂണ്‍
- ഉപ്പ് – പാകത്തിന്
- ബട്ടര്‍ – അല്പം
തയ്യാറാക്കുന്ന വിധം
അഫ്ഗാനി ചിക്കന്‍ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം കുതിര്‍ത്ത കശുവണ്ടി വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നല്ലതുപോലെ അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തില്‍ അല്പം ക്രീം, തൈര്, അരച്ചെടുത്ത മിശ്രിതം, പൊടികള്‍, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് ചിക്കനിലേക്ക് മിക്സ് ചെയ്യുക. നോണ്‍സ്റ്റിക് പാനില്‍ രണ്ട് ടീസ്പൂണ്‍ എണ്ണ ഒഴിച്ച് അതിന് ശേഷം ഓരോ പീസ് ചിക്കന്‍ എടുത്ത് വറുത്തെടുക്കുക.
പിന്നീട് വറുത്ത ശേഷം ആ എണ്ണയിലേക്ക് അല്പം വെണ്ണ ചേര്‍ത്ത് അവശേഷിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചേര്‍ക്കണം. ശേഷം വറുത്ത കഷ്ണങ്ങള്‍ ഇതിലേക്ക് ചേര്‍ത്ത് 10 മിനിറ്റ് അടച്ച് വെ്ച്ച് വേവിക്കണം