Kuwait

മരണം 50, ഇനിയൊരു ദുരന്തം പാടില്ല, കർശന നടപടിയുമായി കുവൈറ്റ് ഭരണകൂടം

കെട്ടിട നിയമലംഘനങ്ങൾ തടയാൻ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നിയമം കൊണ്ടുവരും, ചട്ടലംഘനം നടത്തുന്ന കെട്ടിടങ്ങൾ മുന്നറിയിപ്പില്ലാതെ കണ്ടുകെട്ടുന്നതുൾപ്പെടെ നിയമത്തിൽ ഉൾപ്പെടുത്തും

കുവൈറ്റ് സിറ്രി: സു​ര​ക്ഷാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​ ​തൊ​ഴി​ലാ​ളി​ക​ളെ ​കൂ​ട്ട​ത്തോ​ടെ​​ ​പാ​ർ​പ്പി​ച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കുവൈറ്റ് ഭരണകൂടം. കെട്ടിട നിയമലംഘനങ്ങൾ തടയാൻ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ നിയമം കൊണ്ടുവരും. ചട്ടലംഘനം നടത്തുന്ന കെട്ടിടങ്ങൾ മുന്നറിയിപ്പില്ലാതെ കണ്ടുകെട്ടുന്നതുൾപ്പെടെ നിയമത്തിൽ ഉൾപ്പെടുത്തും.

രാജ്യത്ത് കർശന പരിശോധനകൾക്ക് ഇന്നലെ തുടക്കമിട്ടു. ഉ​പ​ പ്ര​ധാ​ന​മ​ന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ​ഷെ​യ്ഖ് ​ഫ​ഹ​ദ് ​യൂ​സ​ഫ് ​സൗ​ദ് ​അ​ൽ​ ​-​ ​സ​ബാ​ഹാണ് പരിശോധനാ ക്യാമ്പെയിന് നേതൃത്വം നൽകുന്നത്. പൊതുമരാമത്ത് മന്ത്രി ഡോ. നോറ ഷെയ്ഖ് ഫഹദ് യൂസഫ് അടങ്ങുന്ന സംഘത്തോടൊപ്പം മാംഗഫ്, അൽ – മഹ്‌ബല, ഖയ്‌താൻ, ജിലീബ് അൽ – ഷുയൂഖ് മേഖലകളിൽ പരിശോധന നടത്തി.

ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, ഫയർഫോഴ്സ്, വൈദ്യുതി, ജല, മാനവശേഷി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയുടെ ഭാഗമാണ്. നിയമലംഘനം കണ്ടെത്തുന്ന കെട്ടിട, തൊഴിൽ ഉടമകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ കഴിയുന്ന തൊഴിലാളികളെ ഉടൻ ഒഴിപ്പിക്കും.