നല്ല കോരിച്ചൊരിയുന്ന മഴയത്ത് വൈകുന്നേരം ഒരു കട്ടന്‍ ചായയും നല്ലൊരു കിടിലന്‍ സ്‌നാക്‌സും കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. നല്ല കിടിലന്‍ സ്‌നാക്‌സ് വെണ്ടക്ക കൊണ്ട് ഉണ്ടാക്കിയാലോ?ഒരു കിടിലൻ പക്കവാദ റെസിപ്പി നോക്കാം
ആവശ്യമായ ചേരുവകള്‍
- വറുത്ത നിലക്കടല – 1/2 കപ്പ് (100 ഗ്രാം)
- വെണ്ടക്ക – 1/2 കിലോ
- കടലമാവ് – 1/2 കപ്പ്
- അരിപ്പൊടി- 1/2 കപ്പ്
- കറിവേപ്പില – ഒരു പിടി (അരിഞ്ഞത്)
- വെളുത്തുള്ളി – 6 അല്ലി (അരിഞ്ഞത്)
- മുളകുപൊടി – 1 ടീസ്പൂണ്‍
- ഗരം മസാല – 1/2 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
- ജീരകം – 1 ടീസ്പൂണ്‍
- എണ്ണ – വറുക്കാന്‍ പാകത്തിന്
തയ്യറാക്കുന്ന വിധം
ആദ്യം വെണ്ടക്ക വൃത്തിയായി കഴുകി വെള്ളം ഉണക്കുന്നതിന് വേണ്ടി തുണികൊണ്ട് തുടച്ച ശേഷം അരിഞ്ഞെടുക്കുക. ശേഷം വറുത്ത കടല മിക്‌സിയില്‍ ഇട്ട് നല്ലതുപോലെ പൊടിച്ചെുക്കാം. അത് കഴിഞ്ഞ് ഒരു പാത്രത്തില്‍ കടലപ്പൊടി അരിച്ച് ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് നിലക്കടല പൊടിച്ചത്, അരിപ്പൊടി, കറിവേപ്പില, വെളുത്തുള്ളി ചതച്ചത്, മുളകുപൊടി, ഗരംമസാല, പാകത്തിന് ഉപ്പ്, ജീരകം എന്നിവ ചേര്‍ത്ത് നല്ലതുപോലെ കൈ വെച്ച് മിക്‌സ് ചെയ്യാം. ശേഷം അല്‍പാല്‍പം വെള്ളം തളിച്ച് പക്കവടയുടെ തോതില്‍ വരുമ്പോള്‍ ഇളക്കി മാറ്റി വെക്കണം. ശേഷം ഒരു ഫ്രയിംഗ് പാന്‍ അടുപ്പില്‍ വെച്ച് വറുക്കാന്‍ ആവശ്യമായ അളവില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ഈ മിശ്രിതം പക്കവട രൂപത്തില്‍ വറുത്തെടുത്താല്‍ മതി. നല്ല കിടിലന്‍ സ്‌നാക്‌സ് തയ്യാര്‍.