ചുവന്ന ചീരയിലുള്ള ഇരുമ്പിന്റെ അംശം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താൻ വളരെയധികം സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തിൽ പരമാവധി ചീര ഉൾപെടുത്താൻ ശ്രമിക്കുക. ചുവന്ന ചീരയില കൊണ്ട് കിടിലനൊരു സൂപ്പ് തയ്യാറാക്കിയാലോ.
ആവശ്യമായ ചേരുവകൾ
- ചുവന്ന ചീരയില – 1 കപ്പ്
- സവാള – അര കപ്പ്(ചതുരത്തില്‍ കഷണങ്ങള്‍ ആക്കിയത്)
- തക്കാളി മുറിച്ചത് – അര കപ്പ്
- ചെറുപയര്‍ പരിപ്പ് മൂപ്പിച്ചത് – കാല് കപ്പ്
- പട്ട – 1 ചെറിയ കഷണം
- ഗ്രാമ്പു – 3 എണ്ണം
- വെള്ളം – 1 കപ്പ്
- ഉപ്പ് – പാകത്തിന്
- കുരുമുളകുപൊടി – 1 ടീസ്പൂണ്‍
- മല്ലിയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, ചെറുപയര്‍ പരിപ്പ്, പട്ട, ഗ്രാമ്പു, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് കുക്കറില്‍ വേവിച്ചെടുക്കുക. കുക്കര്‍ തുറന്ന് ചീരയിലയിട്ട് വീണ്ടും തിളപ്പിച്ചതിന് ശേഷം മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം കുരുമുളകുപൊടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മല്ലിയില അരിഞ്ഞത് വിതറി കഴിക്കുക. സൂപ്പ് തയ്യാറായി.