Food

ചൂട് ചായയ്‌ക്കൊപ്പം കഴിക്കാൻ കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള സാന്‍ഡ്‌വിച്ച്

കുട്ടികൾക്ക് വളരെ ഇഷ്ടമുള്ള വിഭവമാണ് സാന്‍ഡ്‌വിച്ച്. സാന്‍ഡ്‌വിച്ചുകൾ വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാനാകും. വളരെ എളുപ്പം തയ്യാറാക്കാൻ സാധിക്കുന്നതും ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയതുമായി ഒരു സാന്‍ഡ്‌വിച്ച് തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • സാന്‍ഡ്‌വിച്ച് ബ്രെഡ് – 6 കഷ്ണം
  • സവാള – 5 എണ്ണം
  • ബട്ടർ – 100 ഗ്രാം
  • ഉപ്പ് – ആവശ്യത്തിന്
  • ചീസ് – 3 സ്ലെെസ്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാനിൽ സവാള അരിഞ്ഞതും ബട്ടറും ഉപ്പും ചേർത്ത വഴറ്റിയെടുക്കുക. ശേഷം ഇനി ബ്രെഡിൽ ബട്ടർ പുരട്ടി തയ്യാറാക്കിയ സവാളക്കൂട്ട് വയ്ക്കുക. ഇനി ചീസ് നടുവിൽ വച്ച് രണ്ട് ബ്രെഡും യോജിപ്പിക്കുക. ശേഷം സാന്‍ഡ്‌വിച്ച് ഗ്രിൽ ചെയ്തെടുക്കുക… ഒനിയൻ സാന്‍ഡ്‌വിച്ച് തയ്യാറായി.
­