കേരളത്തിൽ പ്രചാരമുള്ള ഒരു കറിയാണ് എരിശേരി. ചിലയിടങ്ങളിൽ എലിശ്ശേരി എന്നും പറയുന്നു. സാധാരണയായി സദ്യകളിൽ വിളമ്പുന്ന ഒരു നല്ല കൂട്ടുകറി ആണ് എരിശേരി. നല്ല രുചിയേറിയ മത്തൻ വൻപയർ എരിശ്ശേരി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
വൻപയർ -1/4 കപ്പ്
മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
മത്തൻ -1 കപ്പ്
മുളക് പൊടി – 3/4 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
തേങ്ങ -1/2 കപ്പ്
ജീരകം -1/8 ടീസ്പൂൺ
വെളിച്ചെണ്ണ -2 ടീസ്പൂൺ
കടുക് -1/2 ടീസ്പൂൺ
ചുവന്ന മുളക് -2 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
വൻപയർ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. വെന്തു വന്നതിലേക്കു മത്തനും മുളക് പൊടിയും കുരുമുളക് പൊടിയും ചേർത്ത് വേവിക്കുക. 1/4 കപ്പ് തേങ്ങയും ജീരകവും കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്തു വന്ന മത്തനും പയറും മിക്സിലേക്കു അരച്ചത് ചേർത്തിളക്കി രണ്ടു മിനിറ്റ് വേവിക്കുക. ഇനി ഒരു പാനിൽ കുറച്ചു എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക, ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് കൊടുക്കുക.1/4 കപ്പ് തേങ്ങ കൂടി ചേർത്ത് ചുവക്കുന്നത് വരെ വറുക്കുക. ഇത് കൂടി വേവിച്ചു വച്ചത്തിലേക്കു ചേർത്ത് ഇളക്കുക. എരിശ്ശേരി റെഡി.