വളരെയധികം വേദനിപ്പിക്കുന്ന സംഭവമാണ് കുവൈത്തിലുണ്ടായതെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. ഇന്ത്യാ ഗവൺമെന്റിന്റെ നേരിട്ടുള്ള സാന്നിധ്യം ആദ്യ ദിവസം മുതൽ കുവൈത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ല. മരിച്ചവരെല്ലാം ഭാരതീയരാണ്. ഭാരതത്തിന്റെ മക്കളാണ്.
ഒരു രാജ്യം വിട്ടുപോയാൽ ഭാരതത്തിന്റെ പാസ്പോർട്ടിലാണ് പോകുന്നത്. അവരുടെ ജീവനും സ്വത്തിനും ജീവനത്തിനും ഭാരതമാണ് ഉത്തരവാദി. ഭാരതം അത് കൃത്യമായി ചെയ്തിട്ടുണ്ട്. അതിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട സാഹചര്യമില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചെങ്കിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.