Kerala

മരിച്ചത് ഭാരതത്തിന്റെ മക്കൾ, ഈ സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ല എന്ന് സുരേഷ് ​ഗോപി

ഇന്ത്യാ ​ഗവൺമെന്റിന്റെ നേരിട്ടുള്ള സാന്നിധ്യം ആദ്യ ദിവസം മുതൽ കുവൈത്തിലുണ്ടായിരുന്നു

വളരെയധികം വേദനിപ്പിക്കുന്ന സംഭവമാണ് കുവൈത്തിലുണ്ടായതെന്ന് കേന്ദ്ര ടൂറിസം-പെട്രോളിയം സഹമന്ത്രി സുരേഷ് ​ഗോപി. ഇന്ത്യാ ​ഗവൺമെന്റിന്റെ നേരിട്ടുള്ള സാന്നിധ്യം ആദ്യ ദിവസം മുതൽ കുവൈത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിവാദങ്ങൾക്ക് സ്ഥാനമില്ല. മരിച്ചവരെല്ലാം ഭാരതീയരാണ്. ഭാരതത്തിന്റെ മക്കളാണ്.

ഒരു രാജ്യം വിട്ടുപോയാൽ ഭാരതത്തിന്റെ പാസ്പോർട്ടിലാണ് പോകുന്നത്. അവരുടെ ജീവനും സ്വത്തിനും ജീവനത്തിനും ഭാരതമാണ് ഉത്തരവാദി. ഭാരതം അത് കൃത്യമായി ചെയ്തിട്ടുണ്ട്. അതിൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട സാ​ഹചര്യമില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാ​ഗത്തു നിന്നും വീഴ്ച സംഭവിച്ചെങ്കിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.