ചിക്കന്‍ വിഭവങ്ങള്‍ പലപ്പോഴും എല്ലാവരുടേയും പ്രിയപ്പെട്ടത് തന്നെയാണ്. ടേസ്റ്റി ആന്റ് സ്‌പൈസി ആയ ഒരു കിടിലന്‍ ഹൈദ്രാബാദി മസാല ചിക്കന്‍ ഒരു തവണയെങ്കിലും ഒന്ന് തയ്യാറാക്കി നോക്കൂ. നിങ്ങളുടെ നാവിലെ രസമുകുളങ്ങളെ ഇളക്കിമറിക്കുന്ന സൂപ്പര്‍ ചിക്കന്‍ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍
- ചിക്കന്‍ – ഒരു കിലോ
- സവാള – 3 എണ്ണം
- ചെറിയ ഉള്ളി – അഞ്ച്
- വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് – 3 സ്പൂണ്‍
- തൈര് -അര കപ്പ്
- മുഴുവന്‍ മല്ലി – 4 സ്പൂണ്‍
- ജീരകം -2 സ്പൂണ്‍
- ഏലക്ക- 2 എണ്ണം
- വറ്റല്‍മുളക് – 10 എണ്ണം
- കുരുമുളക് – കാല്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍
- കാശ്മീരി മുളകുപൊടി – 1 സ്പൂണ്‍
- ഗരം മസാല – 1 സ്പൂണ്‍
- ഉപ്പ്- പാകത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ നല്ലതുപോലെ വൃത്തിയാക്കി വെള്ളം ഊറ്റി വെക്കുക. ശേഷം സവാള കനം കുറച്ച് അരിഞ്ഞ് എണ്ണയില്‍ നല്ലതുപോലെ വറുത്തെ എടുത്ത് കൈകൊണ്ട് തന്നെ പൊടിച്ചെടുക്കണം. ശേഷം ചിക്കന്‍ പീസിലേക്ക് തൈര് മിക്‌സ് ചെയ്ത് ഉപ്പും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, നേരത്തെ തയ്യാറാക്കിയ സവാള വറുത്ത് പൊടിച്ചതും ചേര്‍ത്ത് നല്ലതുപോലെ മിക്‌സ് ചെയ്യുക. ചിക്കനില്‍ മസാല പുരട്ടിയ ശേഷം ഒരു മണിക്കൂറെങ്കിലും നേരത്തേക്ക് മാറ്റി വെക്കണം. പിന്നീട് ഒരു ചട്ടി അടുപ്പില്‍ വെച്ച് ഇതിലേക്ക് മല്ലി, വറ്റല്‍ മുളക്, ജീരകം, ഏലക്ക, കുരുമുളക് എന്നിവ വറുത്തെടുക്കണം
ശേഷം ഇത് നല്ലതുപോലെ തണുത്തതിന് ശേഷം ഇതിലേക്ക് ഉള്ളി, മഞ്ഞള്‍പ്പൊടി എന്നിവയും പാകത്തിന് വെള്ളവും ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കണം. പാകം ചെയ്യുന്നതിന് വേണ്ടി ചട്ടിയില്‍ എണ്ണ ഒഴിച്ച് അരപ്പ് നല്ലതുപോലെ റോസ്റ്റ് ചെയ്ത് എടുക്കാം. ഇതില്‍ എണ്ണ നല്ലതുപോലെ തെളിഞ്ഞതിന് ശേഷം നമ്മള്‍ മിക്‌സ് ചെയ്ത് വെച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് ഇതിലേക്ക് കാശ്മീരി മുളക് പൊടി ചേര്‍ത്ത് 5 മിനിറ്റ് അടച്ച് വെച്ച് വേവിക്കാം. പിന്നീട് ഒരു കപ്പ് ചൂടുവെള്ളം ചേര്‍ത്ത് 15 മിനിറ്റ് അടച്ച് വെച്ച് വേവിക്കാവുന്നതാണ്. അവസാനമായി ഇതിലേക്ക് അല്‍പം ഗരംമസാലപ്പൊടി ചേര്‍ത്ത് എണ്ണ നല്ലതുപോലെ തെളിഞ്ഞ ശേഷം നല്ലതുപോലെ ചാറ് കുറുകി തീ ഓഫ് ചെയ്യാവുന്നതാണ്.