Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ലോക കേരളം സഭ കൂടുമ്പോൾ

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Jun 14, 2024, 02:21 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോക കേരളസഭയുടെ നാലാം സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങാനിരുന്നതാണ്. കുവൈറ്റിലുണ്ടായ നിർഭാഗ്യകരമായ സംഭവത്തിന്റെ സാഹചര്യത്തിൽ ഇന്നത്തെ പരിപാടികൾ മാറ്റിവെച്ചു എന്നാണ് വായിച്ചത്. അത് നന്നായി. കുവൈറ്റിൽ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ ഏറ്റവും വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ആഗ്രഹിക്കുന്നു. ഇനി ഇത്തരത്തിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള ശ്രമം അവിടെയും നാട്ടിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നാളെയും മറ്റന്നാളും പ്രതിനിധി സമ്മേളനം ഉണ്ടാകും. മറ്റന്നാൾ ഒരു ജി 20 മീറ്റിംഗിനായി ബ്രസീലിലേക്ക് പോകേണ്ട സാഹചര്യത്തിൽ ഇത്തവണ ഞാൻ ലോക കേരളസഭ സമ്മേളനത്തിന് ഉണ്ടാകില്ല. എന്നാലും ലോക കേരളസഭ ഒരു ആശയം ആയിരുന്ന സമയം മുതൽ അതിനോട് സഹകരിക്കുകയും ആദ്യത്തെ രണ്ടു സമ്മേളനങ്ങളിലും പങ്കെടുക്കുകയും ചെയ്ത ഒരാളെന്ന നിലക്ക് ചില അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാം.

ലോകത്തെവിടെയും പരന്നു കിടക്കുന്ന ഒരു മലയാളി സമൂഹത്തെ കേരളവുമായി ബന്ധിപ്പിച്ചു നിർത്തുകയും അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുകയും അതേസമയം തന്നെ അവരുടെ അറിവുകൾ, കഴിവുകൾ, ബന്ധങ്ങൾ എല്ലാം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്യുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ലോക കേരള സഭക്ക് ഉള്ളത്. ഈ ആശയം പുതുമ ഉള്ളതും വലിയ സാദ്ധ്യതകളുള്ളതുമാണ്. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനവും ഇത്തരത്തിൽ കൃത്യതയോടെ ഒരു സംവിധാനം ഉണ്ടാക്കിയിട്ടില്ല. ലോകത്ത് തന്നെ മറ്റു നാടുകളിലേക്ക് ധാരാളം ആളുകൾ പോകുന്ന രാജ്യങ്ങളിലൊന്നും തന്നെ ഇത്തരത്തിൽ ഒരു സംവിധാനം ഞാൻ കണ്ടിട്ടില്ല. ലോക കേരള സഭ ഒരു വിജയമായാൽ മറ്റു സംസ്ഥാനങ്ങളും രാജ്യങ്ങളും ഇത് മാതൃകയാക്കും എന്നതിൽ സംശയമില്ല.

ലോക കേരളസഭയിൽ പങ്കെടുത്തിട്ടുള്ള എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യം എത്രമാത്രം ഗൗരവത്തോടെയാണ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഈ സംവിധാനത്തെ കാണുന്നത് എന്നാണ്. സാധാരണഗതിയിൽ ആദ്യദിവസം സമീപനരേഖ അവതരിപ്പിച്ച് അദ്ദേഹം ഒരു മണിക്കൂർ സംസാരിക്കും. പിന്നീട് ദിവസം മുഴുവൻ മറ്റുള്ള, ഡസൻ കണക്കിന് പ്രതിനിധികളുടെ പ്രസംഗം, വിവിധ വിഷയങ്ങളിലും വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധി സമ്മേളനങ്ങളിൽ നിന്നുള്ള റിപ്പോർട്ട്, എല്ലാം ഒന്നൊഴിയാതെ അദ്ദേഹം കേട്ടിരിക്കും. (സാധാരണഗതിയിൽ ഇത്തരം സമ്മേളനങ്ങളിൽ ഉത്ഘാടനം കഴിഞ്ഞാൽ പോവുകയും പിന്നീട് സമ്മേളനത്തിന്റെ അവസാന ദിവസം വരികയുമാണ് മന്ത്രിമാർ ചെയ്യുന്നത്). ഇതിൽ നിന്നെല്ലാം സ്വന്തമായി നോട്ട് എഴുതിയെടുക്കും. സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിനിധികൾ പറഞ്ഞ കാര്യങ്ങൾക്ക് എണ്ണിയെണ്ണി മറുപടി കൊടുക്കും.

ആദ്യത്തെ ലോക കേരള സഭ സമ്മേളനത്തിൽ ശ്രീ. രമേശ് ചെന്നിത്തലയും ഉണ്ടായിരുന്നു. അതൊരു നല്ല കീഴ്‌വഴക്കമാണ്. പ്രവാസികൾക്ക് രാഷ്ട്രീയം ഉണ്ടെങ്കിലും നാട്ടിലെ ഭരണത്തിലുള്ളവരും പ്രതിപക്ഷത്ത് ഉള്ളവരും മറുനാട്ടിൽ എത്തുന്പോൾ ഞങ്ങൾ അവരെ വേറിട്ട് കാണാറില്ല. അതുകൊണ്ട് തന്നെ പ്രവാസികൾ നാട്ടിൽ ഒരു സമ്മേളനത്തിന് വരുന്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് അവരെ സ്വീകരിക്കുന്നതും കേൾക്കുന്നതുമാണ് ശരി. ഇത്തവണത്തെ സമ്മേളനത്തിലും പ്രതിപക്ഷ നേതാവിൻറെ പേര് കാണുന്നു, സന്തോഷം.

മുഖ്യമന്ത്രി മുഴുവൻ സമയവും സമ്മേളനത്തിൽ ഉള്ളത് കൊണ്ട് തന്നെ മറ്റു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥന്മാരും അവിടെത്തന്നെയുണ്ട്. കേരളത്തിലെ മന്ത്രിമാർ ഏറെക്കുറെ നോർഡിക് രാജ്യങ്ങളിലെ മന്ത്രിമാരെപ്പോലെ ആണ്. ചുറ്റും ആളും സംഘവും ഒന്നുമില്ല, നേരിട്ട് പോയി സംസാരിക്കുന്പോൾ ജാഡയില്ല, കാണാനോ സംസാരിക്കാനോ ഒരു ബുദ്ധിമുട്ടുമില്ല. (ഇത് എൻറെ മാത്രം അനുഭവമല്ല, സാധാരണഗതിയിൽ മന്ത്രിമാരെ നേരിട്ട് കണ്ടിട്ടില്ലാത്ത, ലോക കേരള സഭയിൽ പങ്കെടുത്തിട്ടുള്ള മറ്റുള്ളവരുടെ അഭിപ്രായം കൂടിയാണ്). മേഖലാ സമ്മേളനങ്ങളിലും വിഷയാധിഷ്ഠിത സമ്മേളനങ്ങളിലും നേതൃത്വം വഹിക്കുന്നത് മന്ത്രിമാരാണ്.

ReadAlso:

ഏലിയാസ് ജോണ്‍ ആരാണയാള്‍ ?: V-MAX എന്ന പ്രസ്ഥാനവും വിഴിഞ്ഞം തുറമുഖവുമായി എന്താണ് ബന്ധം ?; പിതൃത്വമൊന്നും കൊടുക്കണ്ട പക്ഷെ, അവഗണിക്കരുത് ആ പോരാട്ടത്തെ ?; ഹൃദയം തൊട്ട് സല്യൂട്ട് സര്‍

വാക്കുകള്‍ക്ക് തീ പിടിച്ച കാലത്ത് “അന്വേഷണ”ത്തിന് കേരള നിയമസഭയുടെ അംഗീകാരം

‘ലവ് ജിഹാദ്’: കേരളത്തിൽ നിർമ്മിച്ചത്, രാജ്യത്താകമാനം കയറ്റുമതി

ഇന്ത്യ-കാനഡ ബന്ധത്തിലെ ‘വിള്ളല്‍’ ഉടന്‍ പരിഹരിക്കപ്പെടുമോ? വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും നിലപാട് എന്ത്

കുട്ടികളുടെ സുരക്ഷ: മുരളി തുമ്മാരുകുടി

ലോക കേരള സഭയിൽ മൂന്നു തരത്തിലുള്ള പ്രതിനിധികളെയാണ് ഞാൻ പൊതുവെ കണ്ടിട്ടുള്ളത്. ഒന്നാമത്തേത് വിവിധ രംഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികൾ. യേശുദാസ് മുതൽ യൂസഫ് അലി വരെ, ആശ ശരത് മുതൽ രേവതി വരെയുള്ള നമ്മൾ പൊതുരംഗത്ത് കണ്ടിട്ടുള്ള ആളുകൾ. ഇവർക്ക് സർക്കാരിന് നിർദ്ദേശങ്ങൾ നൽകണമെങ്കിൽ ധാരാളം അവസരങ്ങളുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ വിശദമായോ ആശയപരമായോ അവർ സംസാരിക്കാറില്ല.

രണ്ടാമത്തേത് വിവിധ നാടുകളിലെ മലയാളി അസോസിയേഷനുകളുടെ പ്രതിനിധികളാണ്. ഇവരുടെ പ്രധാന ലക്ഷ്യം ആശയങ്ങളുടെ വിനിമയമല്ല, ബന്ധങ്ങൾ സ്ഥാപിക്കൽ ആണ്. അതൊരു തെറ്റായ കാര്യമായിട്ടല്ല ഞാൻ പറയുന്നത്. പൊതുവെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങൾ പറയുക (വിമാനക്കൂലി, ഇൻഷുറൻസ്, പെൻഷൻ) എന്നതിനപ്പുറം കാര്യമാത്ര പ്രസക്തമായ ഇടപെടൽ അവർ നടത്താറില്ല. അതിൻറെ ഒരു കാരണം ഇവർക്കും സാധാരണഗതിയിൽ നമ്മുടെ അധികാരസംവിധാനങ്ങളുമായി നേരിട്ട് ബന്ധം ഉണ്ടെന്നതും ആശയങ്ങളുണ്ടെങ്കിൽ അവിടെ വിശദമായി പറയാൻ അവസരം ഉണ്ടെന്നതും ആണ്.

ഇത് രണ്ടിലും പെടാതെ വിവിധ നാടുകളിൽ വിവിധ രംഗങ്ങളിൽ പ്രവർത്തന മികവ് തെളിയിച്ച, എന്നാൽ കേരളത്തിലെ പൊതുരംഗത്ത് അധികം അറിയപ്പെടാത്ത അംഗങ്ങൾ ലോക കേരള സഭയിൽ ഉണ്ടാകാറുണ്ട്. ഇവർക്കാണ് ഈ സഭ ഏറ്റവും പ്രയോജനപ്പെടുന്നത്. അവരുടെ ആശയങ്ങൾ മന്ത്രിമാരുമായി, ഉയർന്ന ഉദ്യോഗസ്ഥരുമായി പങ്കുവെക്കാം എന്നതിന് പുറമെ കേരളത്തിനകത്തും പുറത്തുമുള്ള സമാനമനസ്‌ക്കരും അല്ലാത്തവരുമായി നല്ല ബന്ധങ്ങളുണ്ടാക്കാം എന്നതും ഇവർക്ക് ഗുണകരമാണ്.

ലോക കേരളസഭയിൽ ഞാൻ കാണുന്ന ഒരു പോരായ്മ അവിടെ നടക്കുന്ന ചർച്ചകൾ സംഘടിപ്പിക്കുന്നതിലും ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കുന്നതിലും വേണ്ടത്ര പ്രൊഫഷണലിസം ഇല്ല എന്നതാണ്. മിക്കവാറും ഇത്രമാത്രം പ്രതിനിധികളെ കൊണ്ടുവരികയും അവർക്ക് വേണ്ട ലോജിസ്റ്റിക്സ് ഒരുക്കുകയും ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരുന്പോൾ ചർച്ച പ്ലാൻ ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധ ഉണ്ടാകാറില്ല. രാവിലെ എട്ടുമണിക്ക് സംസാരിക്കണം എന്നൊക്കെ പലപ്പോഴും നിർദ്ദേശം വരുന്നത് തലേന്ന് രാത്രി പത്തിന് ശേഷമാണ്. ഗ്രൂപ്പ് ചർച്ച നയിക്കുന്നവരെല്ലാവരും അതിൽ പരിചയസന്പന്നരായിക്കൊള്ളണമെന്നില്ല.

അപ്പോൾ കുറച്ച് ആളുകൾ കൂടുതൽ സംസാരിക്കുകയും പലർക്കും സംസാരിക്കാൻ അവസരം ലഭിക്കാതെ വരികയും ചെയ്യും. വരുന്ന പ്രതിനിധികളിൽ പലർക്കും ഇത്തരം ചർച്ചകളിൽ പങ്കെടുത്തു പരിചയം ഇല്ലാത്തതിനാൽ മന്ത്രിയെയോ സെക്രട്ടറിയെയോ മുന്നിൽ കിട്ടിയാൽ പോലും പ്രധാന കാര്യങ്ങൾ ചുരുക്കിപ്പറയുവാൻ ശ്രദ്ധിക്കുകയും ഇല്ല. ചർച്ചകൾ നയിക്കുന്നവർക്ക് ഇക്കാര്യത്തിൽ വേണ്ടത്ര ട്രെയിനിങ്ങ് നൽകുകയും പ്രതിനിധികൾക്ക് ചില നിർദ്ദേശങ്ങൾ നൽകുകയും ചെയ്താൽ ചർച്ചകൾ കുറച്ചുകൂടി ഫോക്കസ്‌ഡ്‌ ആകും. വരുന്ന എല്ലാവരോടും അവരുടെ ആശയങ്ങൾ എഴുതിനൽകാൻ പറഞ്ഞാൽ സംസാരിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും അവരുടെ ആശയങ്ങൾ ശേഖരിക്കാൻ സാധിക്കും.

ലോക കേരള സഭ സമ്മേളനം അവസാനിച്ചതിന് ശേഷം നമ്മൾ നൽകിയ ആശയങ്ങൾക്കും ചർച്ച ചെയ്ത കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ മറുപടിക്കപ്പുറം എന്ത് തീരുമാനമുണ്ടായി എന്ന് അംഗങ്ങളെയോ മറ്റുളളവരെയോ കൃത്യമായി അറിയിക്കുന്ന ഒരു രീതി ഞാൻ പങ്കെടുത്ത സഭകളിൽ ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ അന്നത്തെ ലോക കേരള സഭാംഗങ്ങളുടെ ഒരു ഡയറക്ടറി/പ്രൊഫൈൽ പോലും വെബ്‌സൈറ്റിൽ ഇല്ല. ഒന്നും രണ്ടും സമ്മേളനങ്ങളിൽ എന്തൊക്കെ ചർച്ചകൾ നടന്നു, അതിൽ കൊടുത്ത നിർദ്ദേശങ്ങളിൽ ഏതൊക്കെ നടപ്പിലാക്കി എന്നതിന്റെ ഒരു പ്രോഗ്രസ്സ് റിപ്പോർട്ട് അംഗങ്ങൾക്ക് കിട്ടാറില്ല, വെബ്‌സൈറ്റിലും കാണുന്നില്ല. 2022 ലെ സഭയിലെ തീരുമാനങ്ങളിൽ നടത്തിയ ഇടപെടലുകളും പുരോഗതിയും ഇപ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണെന്നത് നല്ല കാര്യമാണ്.

എന്നാൽ ഇതൊരു തുടർ പരിപാടി ആകണം, ഓരോ വിഷയങ്ങളിലുമുള്ള പുരോഗതി ഓരോ ക്വാർട്ടറിൽ എങ്കിലും വെബ്‌സൈറ്റിൽ ലഭ്യമാക്കണം. അല്ലെങ്കിൽ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ചർച്ചചെയ്തു സമയം കളയും, പുരോഗതി ഉണ്ടാവുകയുമില്ല. ഇത്തവണത്തെ ലോക കേരള സഭയിലും അനവധി വിഷയങ്ങൾ ചർച്ചയിലുണ്ട്. പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യത്തിൽ കുട്ടികളുടെ കുടിയേറ്റം തന്നെ ഒരു പ്രത്യേക വിഷയമായി ചർച്ച ചെയ്യേണ്ടതാണെന്നാണ് എൻറെ അഭിപ്രായം. അതുപോലെ തന്നെ ലോകത്ത് അനവധി നാടുകളിൽ കെയർ ഹോമിൽ മലയാളികൾ പണിയെടുക്കുന്ന സാഹചര്യത്തിൽ പ്രായമായവരെ കൈകാര്യം ചെയ്യുന്നതിലെ നല്ല ലോക മാതൃകകളും നാം ചർച്ച ചെയ്യേണ്ടതാണ്.

നിർമ്മിത ബുദ്ധി എങ്ങനെ തൊഴിൽ ലോകത്തെ മാറ്റിമറിക്കുന്നു എന്നതും നാലാം വ്യവസായ വിപ്ലവത്തിന്റെ ലോകത്തെ തൊഴിൽ സാധ്യതകളിലേക്ക് എങ്ങനെ നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കാം എന്നും ചർച്ചകൾ നടക്കേണ്ടതാണ്. ഇത്തവണ സഭയിൽ എത്താൻ സാധിക്കില്ലെങ്കിലും സമ്മേളനത്തിന്റെ റിപ്പോർട്ട് വരുന്പോൾ തീർച്ചയായും ശ്രദ്ധിക്കും. പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ. ലോക കേരള സഭക്ക് ആശംസകൾ!

Tags: WORLD KERALA SABHAMURALI THUMMARUKUDI

Latest News

ഇനിയും പ്രകോപനമുണ്ടായാൽ ഉചിതമായ പ്രതികരണം നൽകാൻ രാജ്യം സജ്ജം’

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

നിപ; 7പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്, മാസ്ക് ധരിക്കാൻ നിർദ്ദേശം

യുദ്ധം തുടങ്ങിയാൽ പാകിസ്ഥാന് മൂന്നേ മൂന്നു ദിവസം മാത്രമേ പിടിച്ചു നിൽക്കാനാവൂ: സാമ്പത്തികമായി തകർന്നു തരിപ്പണമാകും:അരക്ഷിതാവസ്ഥയിൽ നട്ടം തിരിയും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.