വ്യത്യസ്തമായ പഴങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് എങ്കിലും അതിന് കഴിക്കാൻ പലർക്കും മടിയാണ് എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ.. ആര്‍ക്കും ഇഷ്ടമാകുന്നൊരു മധുരപലഹാരമാണ് പഴം നുറുക്ക്. കുട്ടികള്‍ക്ക് നാലുമണി പലഹാരമായി എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു വിഭവം കൂടിയാണിത്.
ചേരുവകള്‍
ഏത്തപഴം പഴുത്തത്: 1 എണ്ണം
നെയ്യ്: 50 മില്ലി
ചിരവിയ തേങ്ങ: 20 ഗ്രാം
ശര്‍ക്കര പാനി: 25 ഗ്രാം
ഏലയ്ക്കാപ്പൊടി: 2 ഗ്രാം
റവ: 20 ഗ്രാം
ബദാം ചെറുതായി അരിഞ്ഞത് : 10 ഗ്രാം
തയ്യാറാക്കുന്ന വിധം :
നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് നെയ്യില്‍ വരട്ടി എടുത്ത് മാറ്റി വക്കുക. ഒരു ഫ്രയിങ്പാനില്‍ നെയ്യ് ചൂടാക്കി റവ വറുത്ത് ചിരവിയ തേങ്ങ ഇട്ട് ഇളക്കി, ശേഷം വരട്ടിയ പഴവും ശര്‍ക്കരയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഡ്രൈ ആയി വരുമ്പോള്‍ ഏലയ്ക്കാപ്പൊടി ഇട്ട് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക. അരിഞ്ഞ ബദാം ചേര്‍ത്ത് അലങ്കരിക്കുക.