പുരുഷൻമാർ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് സ്ത്രീകളെ സന്തോഷിപ്പിക്കുന്ന കാര്യത്തിലാണ്. എന്നാൽ പെട്ടന്ന് ഒന്നും അവർ സന്തോഷിക്കുകയും ഇല്ല. എന്നാൽ ചെറിയ ചില കാര്യങ്ങളിൽ സ്ത്രീകൾക്ക് സന്തോഷിക്കാനും അതുപോലെ ദേഷ്യം വരാനുമുള്ള സാധ്യത വളരെ കൂടുതലാണ്. സ്ത്രീകളെ സന്തോഷിപ്പിക്കാന പുരുഷന്മാർ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ നോക്കാം.ഫോണും ടിവിയുമൊക്കെ മാറ്റി വച്ച് അൽപ്പ സമയം അവൾക്കൊപ്പം സന്തോഷത്തോടെ ചിലവഴിക്കുക. ഒരു ഭക്ഷണം പാകം ചെയ്യുക, അല്ലെങ്കിൽ ഭക്ഷണം കഴിക്കുക, ഒരുമിച്ച് നടക്കുക അങ്ങനെ എന്തെങ്കിലും തരത്തിലുള്ള ചെറിയ കാര്യങ്ങളിൽ ഏർപ്പെടുക. അര മണിക്കൂർ ദിവസവും ഇങ്ങനെ ചെയ്യാൻ ശ്രമിക്കുക.ദിവസവും ധാരാളം കാര്യങ്ങൾ ചെയ്യുന്നവരാണ് ഭാര്യമാർ. കുഞ്ഞുങ്ങളെ നോക്കുന്നത്, വീട്ടു ജോലി, ഓഫീസ് ജോലി അങ്ങനെ ദിവസവും ചെയ്യുന്ന കാര്യങ്ങളിൽ ഏന്തെങ്കിലും ഒന്നിൽ ഭാര്യമാരെ സഹായിക്കാൻ ശ്രമിക്കുക. അടുക്കളയിലെ പാത്രം കഴുകിയും വീട് വ്യത്തിയാക്കിയും അല്ലെങ്കിൽ കുട്ടികളെ സ്കൂളിൽ വിട്ടുമൊക്കെ ഭാര്യമാരെ സഹായിക്കാവുന്നതാണ്.ഒന്നിലധികം ജോലികളിൽ ഒരേ സമയം അവർ ഏർപ്പെടാറുണ്ട്. വീട്ടു ജോലി, ഓഫീസ് ജോലി, കുട്ടികൾ പരിചരിക്കൽ അങ്ങനെ നീളും ആ ലിസ്റ്റ്. ഇത് പൊതുവെ അവർക്ക് വലിയ രീതിയിലുള്ള മാനസിക സംഘർഷമുണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അവരുടെ പ്രവൃത്തികൾക്ക് അവരെ അഭിനന്ദിക്കുന്നത് വളരെ നല്ലൊരു കാര്യമാണ്. ജോലിയിൽ മികവ് പുലർത്തിയാലോ, പുതിയ വസ്ത്രം ധരിച്ചാലോ അങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ അവരെ അഭിനന്ദിക്കാൻ ശ്രമിക്കുക.