Kerala

കാഫിര്‍ പോസ്റ്റ് വ്യാജം; നിര്‍മ്മിച്ചത് യൂത്ത്‌ലീഗ് നേതാവല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് വേളയില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയെ കാഫിര്‍ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പോസ്റ്റര്‍ പുറത്തിറക്കിയത് യൂത്ത് ലീഗ് നേതാവ് അല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. യൂത്ത്‌ലീഗ് നേതാവ് പി കെ മുഹമ്മദ് കാസിം അല്ല പോസ്റ്റ് നിര്‍മിച്ചത് എന്നാണ് സര്‍ക്കാര്‍ ഹൈക്കൊടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഖാ​സി​മി​ന്‍റെ വി​വോ മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. വ്യാ​ജ സ്‌​ക്രീ​ന്‍ ഷോ​ട്ട് പോ​സ്റ്റ് ചെ​യ്ത​തും പ്ര​ച​രി​പ്പി​ച്ച​തും ഖാ​സി​മി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ നി​ന്നാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

സ്‌​ക്രീ​ന്‍ ഷോ​ട്ട് പ്ര​ച​രി​പ്പി​ച്ച പോ​രാ​ളി ഷാ​ജി, അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ള്‍ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലു​ക​ള്‍​ക്ക് എ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫേ​സ്ബു​ക്കി​ല്‍ നി​ന്നു വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം അ​റ​സ്റ്റി​ലേ​ക്ക് ക​ട​ക്കും. സൈ​ബ​ര്‍ ടീ​മി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലി​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാണ്. മറ്റേതോ കാഫിറായ സ്ത്രീ… ഈ ആധുനിക ലോകത്തിലും ഇങ്ങനെ പച്ച വർഗീയത പറഞ്ഞു വോട്ടുപിടിക്കാൻ നാണമില്ലേ മുസ്‌ലിംലീഗുകാരാ.. കോൺഗ്രസുകാരാ… ഈ തെമ്മാടിക്കൂട്ടം നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?’ എന്നായിരുന്നു പോസ്റ്റ്.

എന്നാൽ പ്രഥമദൃഷ്ട്യ നടത്തിയ അന്വേഷണത്തിൽ കാസിം കുറ്റം ചെയ്തതായി കരുതുന്നില്ല എന്നാണ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാസിമിന്റെയും സി.പി.എം നേതാവ് കെ.കെ. ലതികയു​ടെയും ഫോൺ പരിശോധിച്ചിരുന്നു. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡൽ ഓഫിസറെ കേസിൽ പ്രതിചേർത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഹരജിക്കാരനോട് മറുപടി സത്യവാങ്മൂലം നൽകാൻ കോടതി നിർദേശം നൽകി. ഹരജി ജൂൺ 28ന് വീണ്ടും പരിഗണിക്കും.