നെയ്യ് ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ, മുടി സരക്ഷണത്തിനും ഏറെ മികച്ചതാണ്. ഇത് കഴിയ്ക്കുന്നത് മാത്രമല്ല, ചര്‍മത്തിലും മുടിയിലും പുരട്ടുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെയ്യ് മുടിയോല എന്ന് ചിലര്‍ക്കെങ്കിലും സംശയം തോന്നാം. എന്നാല്‍ വാസ്തവമാണ്.
നെയ്യിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പറന്ന, വരണ്ട മുടിയ്ക്ക് നല്ലൊരു കണ്ടീഷനിംഗ് ഗുണം നല്‍കുന്ന ഒന്നാണിത്. ഷാംപൂ പോലുള്ളവ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഇത് ലേശം പുരട്ടുന്നത് നല്ലതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ മുടിവേരുകളെ ബലപ്പെടുത്താനും ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കാനും സഹായിക്കുന്നു.
അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് നെയ്യ്. ഇതല്ലെങ്കില്‍ തലയില്‍ പുരട്ടാന്‍ ഉപയോഗിയ്ക്കുള്ള കാച്ചെണ്ണയിലോ മറ്റോ ഇത് അല്‍പം ചേര്‍ക്കുകയും ചെയ്യാം. ശിരോചര്‍മത്തിലേക്ക് കടന്ന് മുടി കറുപ്പിയ്ക്കാന്‍ ഇതേറെ സഹായിക്കും. നെയ്യും കുരുമുളകും കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് മുടി കറുപ്പിയ്ക്കാന്‍ നല്ലതാണ്.