ജിയോയുടെ ഇന്റർനെറ്റ് സേവനം എന്നും പ്രശ്നം ആണല്ലേ?
ഇനി ആ പ്രശ്നം കാണില്ല എന്നാണ് ജിയോ പറയുന്നത്. ജിയോയുടെ അതിവേഗ ഇൻറർനെറ്റ് സേവനങ്ങൾ ഉടൻ വരും.ഇലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്കും ആമസോണും ഉൾപ്പെടെ വിവിധ കമ്പനികൾ ഇന്ത്യയിൽ സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. ജിയോ പ്ലാറ്റ്‌ഫോമുകൾ ജിഗാബൈറ്റ് ഫൈബർ ഇൻ്റർനെറ്റ് നൽകാനും ലക്ഷ്യമിടുന്നുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ജിയോ പ്ലാറ്റ്‌ഫോമുകളും ലക്സംബർഗ് ആസ്ഥാനമായുള്ള എസ്ഇഎസും തമ്മിലുള്ള സംയുക്ത സംരംഭമാണ് ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് പ്രവർത്തിപ്പിക്കുക. ഇതിന് ഇന്ത്യൻ സ്പേസ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചു. ഓർബിറ്റ് കണക്റ്റ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭത്തിലൂടെ അതിവേഗ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സേവനങ്ങളും ലഭിക്കും.ജിയോ സാറ്റലൈറ്റ് ഇന്റർനെറ്റിന് സർക്കാരിൻ്റെ അംഗീകാരം ലഭിച്ചു.
ഇനി ജിയോ പ്രശ്നം ഉണ്ടാകില്ല എന്നാണ് പറയുന്നത്.