ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന അനുമതി നൽകി. 2010 ഒക്ടോബർ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടന, ആസാദി ദ ഓൺലി വേ എന്ന പേരിൽ കോൺഫറൻസിൽ നടത്തിയ പരാമർശത്തിൽ ആണ് കേസ്.
അരുന്ധതിക്ക് പുറമേ കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ലഫ്. ഗവർണർ അനുമതി നൽകിയിട്ടുണ്ട്. കശ്മീരിലെ സാമൂഹ്യ പ്രവര്ത്തകന് സുശില്‍ പണ്ഡിറ്റിന്റെ പരാതി പ്രകാരമായിരുന്നു ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ ചുമത്തിയിട്ടുള്ളത്.
ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കണമെന്നും ഇരുവരും പ്രസംഗിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ഒക്ടോബറില്‍ സിആര്‍പിസി 196-ാം വകുപ്പ് പ്രകാരം ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാനും ലെഫ്നന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു.