Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ഒരു കാലത്ത് ഇന്ത്യക്കാരുടെ ആഡംബര വാഹനം ; അറിയാമോ മാരുതി കാറിന്റെ ചരിത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 14, 2024, 10:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാരുതി കാറിന്റെ ചരിത്രം ഇന്ത്യയുടെ ചരിത്രമാണ് എന്ന് തന്നെ പറയാം. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാന്‍ സാധിക്കാത്ത ആത്മബന്ധമാണ് മാരുതി 800-മായി ഇന്ത്യയിലെ ജനങ്ങള്‍ക്കുള്ളത്. നിരത്തില്‍ നിന്ന് ഒഴിഞ്ഞിട്ടും ഇപ്പോഴും നമ്മുടെ മനസില്‍ വലിയ സ്ഥാനമാണ് ഈ കാറിനുള്ളത്. ഒരു കാലത്ത് ഇന്ത്യക്കാരുടെ ആഡംബര വാഹനമായിരുന്ന 800 പിറന്നിട്ട് 37 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 1983 ഡിസംബര്‍ 14-നാണ് മാരുതി സുസുക്കി കൂട്ടുകെട്ടില്‍ 800 ജനിക്കുന്നത്. രാജ്യത്തിന് സ്വന്തമായൊരു കാര്‍ എന്ന ആശയത്തെ തുടര്‍ന്ന് 1981-ലാണ് മാരുതി ഉദ്യോഗ് ലിമിറ്റഡ് കമ്പനി ആരംഭിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ജപ്പാനിലെ വാഹനഭീമന്മാരയ സുസുക്കിയുമായി മാരുതി കരാറില്‍ ഒപ്പുവെച്ചു.

1950-കളിലാണ് ചെറുകാര്‍ എന്ന ആശയവുമായി ജവാഹര്‍ലാല്‍ നെഹ്രു മന്ത്രിസഭയിലെ മനുഭായ് സിങ് മുന്നോട്ടുവരുന്നത്. 1968 ജൂലായില്‍ സ്വകാര്യമേഖലയില്‍ കാര്‍ ഉത്പാദനം തുടങ്ങാന്‍ തീരുമാനിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഗാന്ധി ഗുഡ്ഗാവില്‍ മാരുതി ലിമിറ്റഡ് സ്ഥാപിക്കാനായി സ്ഥലം വാങ്ങാനെത്തി. സഞ്ജയിന്റെ ആവശ്യത്തിനുവഴങ്ങി സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കുകയും നികുതിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി മരിച്ചതോടെ ആ ആശയം നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീട് വീണ്ടും അധികാരത്തിലെത്തിയ ഇന്ദിരാഗാന്ധി സുസുക്കിയുടെ പങ്കാളിത്തതോടെ ചെറിയ കാര്‍ ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചു.

തുടക്കത്തില്‍ സുസൂക്കിയെ പങ്കാളിയാക്കുന്നതിനെപറ്റി ചിന്ത പോലുമുണ്ടായില്ല. റെനോ, പ്യൂഷോ, ഫോക്സ്‍വാഗന്‍ , ഫിയറ്റ്, നിസാന്‍ , മിത്‍സുബിഷി , ഹോണ്ട എന്നീ പേരുകളാണ് ഇതുസംബന്ധിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നു കേട്ടത്. ആരും മാരുതി ഉദ്യോഗുമായി ഇടപാടിന് താല്‍പ്പര്യം കാട്ടിയില്ല. ജപ്പാന്‍ കമ്പനി സുസൂക്കി മാത്രമാണ് കൂട്ടുകെട്ടിന് സന്നദ്ധത പ്രകടിപ്പിച്ചത്. ഇരുപത്തിയാറ് ശതമാനം ഓഹരിയോടെ സാങ്കേതികവിദ്യ നല്‍കാമെന്ന് സുസൂക്കി സമ്മതിച്ചു. 1982 ഒക്ടോബറില്‍ സുസുക്കിയുമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് കരാര്‍ ഒപ്പുവച്ചു. 1983 ഡിസംബര്‍ 14-ന് ആദ്യകാര്‍ പുറത്തിറങ്ങി. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇന്ദിരാഗാന്ധി ഡല്‍ഹി സ്വദേശി ഹര്‍പല്‍ സിങ്ങിന് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ‘വേഗമുള്ള കാറുകളെയും വിമാനങ്ങളെയും സ്നേഹിച്ച എന്റെ മകന്റെ സ്വപ്നമാണിത്’ ഇന്ദിര പറഞ്ഞു.

1984 വരെയുള്ള കാലയളവില്‍ 200 കാറുകള്‍ കമ്പനി നിര്‍മ്മിച്ചു. ഇവയില്‍ മുക്കാല്‍പങ്കും ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത എസ്എസ് 80 മോഡലുകളായിരുന്നു. ഏതാനും ചില ഘടകങ്ങള്‍ മാത്രം ഇന്ത്യയില്‍ വച്ച് കൂട്ടിചേര്‍ത്തു. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിത ബോഡി പാനലുകളുമായി എംബി 308 എന്ന പുതിയ മാരുതി 800 പുറത്തിറങ്ങിയത് 1986 ഏപ്രിലിലായിരുന്നു.എണ്‍പതുകളിലും തൊണ്ണൂറുകളിലും മാരുതിയെന്നാല്‍ ‘800’ ആയിരുന്നു. തുടക്കത്തില്‍ ടാറ്റ നാനോയ്ക്ക് ലഭിച്ചതിനെക്കാള്‍ വമ്പന്‍ ബുക്കിങ്ങാണ് കാല്‍ നൂറ്റാണ്ട് മുമ്പ് മാരുതി 800 നേടിയത്. വിപണിയിലെത്തും മുമ്പ് 60 ദിവസം നീണ്ടുനിന്ന ബുക്കിങ് കാലയളവില്‍ 10,000 രൂപ നല്‍കി വണ്ടി ബുക്ക് ചെയ്തത് 1.35 ലക്ഷം പേരാണ്.50,000 രൂപയ്ക്കടുത്തായിരുന്നു ആദ്യവില. ഒടുവില്‍ രണ്ടുലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരുന്നു. സച്ചില്‍ തെണ്ടുല്‍ക്കര്‍, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ ആദ്യകാലത്ത് തന്നെ മാരുതി സ്വന്തമാക്കിയവരാണ്.

ReadAlso:

ചില്ലുപാത്രം പോലെ ഉടഞ്ഞുപോകുന്നതല്ല വിപ്ലവം; ഗാന്ധിജിയും അയ്യൻകാളിയും തമ്മിലുള്ള കൂടിക്കാഴ്ചയും ‘പുലയരാജാവ്’ എന്ന വിളിക്കു പിന്നിലെ യഥാർത്ഥ രാഷ്ട്രീയവും

കൈപ്പടയിൽ എഴുതിയ ഭരണഘടന മുതൽ ബീറ്റിംഗ് റിട്രീറ്റ് വരെ: സ്വാതന്ത്ര്യദിനത്തോടൊപ്പം തന്നെ ആദരവോടെ കാണേണ്ട ദിവസം; ഒരു അവധി ദിനത്തിനപ്പുറം റിപ്പബ്ലിക് ദിനത്തിന്റെ ചരിത്രവും സവിശേഷതകളും

8000 മൺപട്ടാളക്കാർ, മാരകമായ മെർക്കുറി നദികൾ; ശാസ്ത്രത്തിന് മുന്നിൽ വെല്ലുവിളിയായി ചൈനയിലെ ഭൂഗർഭ വിസ്മയം; ആധുനിക ശാസ്ത്രം പോലും ഭയക്കുന്ന ക്വിൻ ഷി ഹുവാങ്ങിന്റെ ശവകുടീരം

400 വർഷത്തെ ഏകാന്തവാസം; സയൻസിന് ഉത്തരമില്ല: ബഹ്‌റൈനിലെ ‘ജീവൻ്റെ മര’ത്തിൻ്റെ അതിജീവന രഹസ്യം

തിരഞ്ഞെടുപ്പും മസാല കൂട്ടും; ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയ സോളാർ വിവാദം

Tags: maruthy carmaruthy 800CAR

Latest News

ബിര്‍ണാണി ശങ്കുവിനെ അങ്കണവാടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി വ്യാജ വാര്‍ത്ത; ഡിജിപിക്ക് പരാതി നല്‍കി മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം

അവാർഡ് നിർണയത്തിൽ അഴിമതി; 2025-ലെ പ്രൊഫഷണൽ നാടക മത്സരം റദ്ദാക്കണമെന്ന് നിവേദനം

മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ച സംഭവം; പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

എല്ലാം സുധി ചേട്ടന് വേണ്ടി…ഗ്ലാമറസായി വസ്ത്രം ധരിച്ച് നൃത്തം;  ഉപദേശിക്കാൻ വന്നവരെ ചീത്ത വിളിച്ച് രേണു സുധി

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies