Recipe

വീട്ടിൽ എളുപ്പം ഉണ്ടാക്കാം സ്വാദൂറും നാടന്‍ കപ്പ കറി

കപ്പ വിഭവങ്ങള്‍ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വളരെ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന വിഭവമാണ് നാടന്‍ കപ്പ കറി. സ്വാദൂറും നാടന്‍ കപ്പ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

കപ്പ – 750 ഗ്രാം
ഇഞ്ചി – 1 ഇഞ്ച്
പച്ചമുളക് – 2 എണ്ണം
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
ഉപ്പ് ആവശ്യത്തിന്
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – 1 തണ്ട്
വറ്റല്‍മുളക് – 3
ചെറിയഉള്ളി – 6 എണ്ണം
വെളിച്ചെണ്ണ

തയാറാക്കുന്ന വിധം :

വൃത്തിയാക്കിയ കപ്പ ചെറിയ കഷ്ണങ്ങളാക്കി പ്രഷര്‍ കുക്കറില്‍ ഉപ്പ്, ഇഞ്ചി, പച്ചമുളക്, മഞ്ഞള്‍പ്പൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് പാകത്തിന് വെള്ളത്തില്‍ വേവിക്കുക. ശേഷം ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച് കറിവേപ്പിലയും ചെറിയഉള്ളിയും വറ്റല്‍മുളകും ചേര്‍ത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വേവിച്ച് വെച്ച കപ്പ ചേര്‍ത്തിളക്കി നന്നായി തിളപ്പിക്കുക .ആവശ്യമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ക്കാം. ശേഷം തീ ഓഫ് ചെയ്ത് വിളമ്പാം.

Tags: recipefood