വളരെയധികം സ്വാദുള്ള വിഭവമാണ് ഈന്തപ്പഴം പൊരിച്ചെടുത്തത്. ആരോഗ്യ ഗുണങ്ങള്‍ നിരവധിയുള്ള ഈന്തപ്പഴം പൊരിച്ചും ഉപയോഗിക്കാം.
ചേരുവകൾ
ഈന്തപ്പഴം – 20 എണ്ണം
മൈദ – 3 ടേബിൾ സ്പൂണ്‍
അണ്ടിപ്പരിപ്പ് – 20 എണ്ണം
വെള്ളം ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ ശേഷം അണ്ടിപ്പരിപ്പ് ഉള്ളിൽ വെച്ച് കൊടുക്കുക. കൈകൊണ്ടു നന്നായി അമർത്തി വെക്കുക. മൈദയിൽ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുറച്ചു കട്ടിയോടെ കലക്കി വെക്കുക. ഒരു ചീനചട്ടിയില്‍ എണ്ണ ചൂടാക്കി ഓരോ ഈന്തപ്പഴവും മൈദയുടെ കൂട്ടില്‍ മുക്കി എണ്ണയിലിട്ട് വറുത്തു കോരുക.