വ്യത്യസ്തമായ ഒരു അച്ചാർ പരീക്ഷിച്ചു നോക്കിയാലോ? ഇനി ഈത്തപ്പഴം വാങ്ങിക്കുമ്പോൾ ഒരു പ്രാവശ്യം ഇങ്ങനെയൊന്നു ട്രൈ ചെയ്തു നോക്കൂ
ആവശ്യമായ ചേരുവകൾ
- ഏത്തപ്പഴം – 3
- വെളിച്ചെണ്ണ -4 ടീസ്പൂൺ
- നല്ലെണ്ണ-4 ടീസ്പൂൺ
- കടുക്-1/2 ടീസ്പൂൺ
- ഉലുവ-1/4 ടീസ്പൂൺ
- വറ്റൽ മുളക്-4 എണ്ണം
- പച്ചമുളക് -4 എണ്ണം
- കറിവേപ്പില
- ഇഞ്ചി-1/2 ടീസ്പൂൺ
- വെളുത്തുള്ളി – 2 ടീസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി-3 ടീസ്പൂൺ
- ഉലുവപ്പൊടി-1/4 ടീസ്പൂൺ
- കായപ്പൊടി -1/4 ടീസ്പൂൺ
- ചൂടു വെള്ളം-250ml
- വിനിഗർ-3 ടീസ്പൂൺ
- ഉപ്പ്
- പഞ്ചസാര-1 ടീസ്പൂൺ
തയ്യറാക്കുന്ന വിധം
ഒരു ചീന ചട്ടി അടുപ്പത്തു വച്ചു അതിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുക്, ഉലുവ,വറ്റൽ മുളക്, കറിവേപ്പില ,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളകും ഇട്ടു വഴറ്റുക. നന്നായി മൊരിഞ്ഞു വന്നാൽ അതിലേക്കു ആവശ്യത്തിനു മുളകുപൊടിയും മഞ്ഞൾപൊടിയും ഉലുവ വറുത്തു പൊടിച്ച പൊടിയും കായപ്പൊടി ചേർത്തു വഴറ്റുക ശേഷം ഏത്തപ്പഴം അരിഞ്ഞ് ഇട്ടു വഴറ്റി. ചൂടു വെള്ളം ഒഴിച്ചു തിളപ്പിക്കുക. അതിനുശേഷം പഞ്ചസാര,വിനിഗർ ചേർത്ത് ഒഴിച്ചു തിളപ്പിക്കുക .കിടിലൻ അച്ചാർ റെഡി.