ആരോഗ്യ പരിപാലനത്തിന് പപ്പായ വെച്ച് നിരവധി വിഭവങ്ങൾ തയ്യാറാക്കാം. സ്ഥിരം ശൈലിയിൽ സാമ്പാർ കൂട്ടി മടുത്തുവെങ്കിൽ അൽപ്പം പപ്പായ സാമ്പാർ ഉണ്ടാക്കി നോക്കാം.
ചേരുവകൾ
പപ്പായ- ഒന്ന്
ചുവന്നുള്ളി- നൂറ് ഗ്രാം
പച്ചമുളക്- മൂന്നെണ്ണം
തുവരപ്പരിപ്പ്- നൂറ് ഗ്രാം
മഞ്ഞള്‍പ്പൊടി-പാകത്തിന്
പുളി- നെല്ലിക്ക വലിപ്പം
സാമ്പാര്‍ പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം. ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കാം. ഇത് വീണ്ടും അല്പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്.