നറുനീണ്ടി നല്ലൊരു ദാഹശമനിയാണ്. കൂടാതെ ഏറെ ഔഷധ ഗുണങ്ങളും നറുനീണ്ടിക്കുണ്ട്. ഇതിന്റെ ഈ ഗുണങ്ങൾ മനസ്സിലാക്കിയതു മുതൽ ആളുകൾ നറുനീണ്ടി പാനീയങ്ങളിൽ ഉൾപ്പെടുത്താൻ തുടങ്ങി വളരെ എളുപ്പത്തിൽ നറുനീണ്ടി കൊണ്ട് സിറപ്പ് തയ്യാറാക്കാം .
ആവശ്യമായ ചേരുവകൾ
- നറു നീണ്ടി വേര്- 50 ഗ്രാം
- പഞ്ചസാര. – 1 കി ലോ
- വെള്ളം – 1 ലിറ്റർ
- കരിങ്ങാലി – 1 നുള്ള്
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഗ്ലാസ്സ് വെള്ളം നന്നായി തിളപ്പിക്കുക അതിലേക്ക് നറു നീണ്ടിയും കരിങ്ങാലിയും ഇട്ട് തീ ഓഫാക്കി ചൂടാറാൻ വയ്ക്കുക. അതിന് ശേഷം വെള്ളവും പഞ്ചസാരയും ഇട്ട് നന്നായി തിളപ്പിക്കുക 2 ലിറ്റർ പാനീയം ഒന്നര ലിറ്റർ ആകുന്നത് വരെ തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോൾ നറു നീണ്ടി തിളപ്പിച്ച വെള്ളം അരിച്ചെടുത്ത് ഇതിലേക്ക് ഒഴിക്കുക അതിന് ശേഷം നന്നായി തിളപ്പിക്കുക.
അതിന് ശേഷം വാങ്ങി വയ്ക്കാം .ചൂടാറുമ്പോൾ കുപ്പികളിലാക്കി സൂക്ഷിക്കാം. ഇത് ഏറെ നാൾ കേട് കൂടാതെ സൂക്ഷിക്കാം. ഒരു ഗ്ലാസ്സ് വെള്ളത്തിന് കാൽ ഗ്ലാസ്സ് സിറപ്പ് ചേർത്ത് പാനീയം തയ്യാറാക്കാം.