Movie News

‘നടന്ന സംഭവം’ ജൂണ്‍ 21ന്; ട്രെയ്‌ലര്‍

‘നടന്ന സംഭവ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രം ജൂണ്‍ 21നാണ് റിലീസ് ചെയ്യുന്നത്. ഒരു വില്ല കമ്യൂണിറ്റിയും അതിനകത്ത് നടക്കുന്ന രസരകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു ഫാമിലി എന്റര്‍ടെയ്നറാണ് സിനിമ എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

‘നടന്ന സംഭവം’ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു നാരായണനാണ്. മറഡോണ എന്ന ശ്രദ്ധേയമായ ടൊവിനോ ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനുമായ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് ഗോപിനാഥനാണ് നടന്ന സംഭവത്തിന്റെ തിരക്കഥ. ഛായാഗ്രഹണം മനേഷ് മാധവന്‍. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍. സംഗീതം അങ്കിത് മേനോന്‍.

ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, ലാലു അലക്സ്, ജോണി ആന്റണി, സുധി കോപ്പ തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഗാനരചന- സുഹൈല്‍ കോയ, ശബരീഷ് വര്‍മ്മ , എഡിറ്റര്‍- സൈജു ശ്രീധരന്‍, ടോബി ജോണ്‍, എക്സികുട്ടീവ് പ്രൊഡ്യൂസര്‍- ജോജോ ജോസ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സുനില്‍ ജോസ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗഡ് സിസൈനര്‍- ശ്രീജിത്ത് ശ്രീനിവാസന്‍, മിക്സിംഗ്- വിപിന്‍ നായര്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.