സദ്യ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓർമ്മ വരുന്നത് ആറന്മുള സദ്യ ആണല്ലേ..? ഒരു തവണ എങ്കിലും കഴിച്ചിട്ടുള്ളവർക്ക് സദ്യ എന്ന് പറയുമ്പോൾ തന്നെ അതിന്റെ സ്വാദ് ഓർമ്മയായി നാക്കിൻ തുമ്പത്ത് എത്തും. എന്നാൽ അതിനെയും വെല്ലുന്നവൻ വേറെ ഉണ്ടെങ്കിലോ..?
ഏയ്… എങ്കിൽ ഉണ്ട്. തിരുവനന്തപുരം സദ്യ. ചോറും പരിപ്പും, നെയ്യും പപ്പടവും,പഴവും, ഉപ്പേരിയും, മോരും,, പിന്നെ അവസാനം ഒരു ബോളിയും അതിലേക്ക് കുറച്ച് ചൂട് അടപ്രഥമനും കൂടിയായൽ സംഭവം കിടു…എന്നാൽ ഈ പറയുന്ന സദ്യയിൽ ചില പ്രത്യേക ഇനങ്ങളാണ് പരിപ്പു കറിയുടെയും മസാലക്കൂട്ട്-കറിയുടെയും സ്വാദ്. പിന്നെ, പിന്നെ നേരത്തെ പറഞ്ഞത് പോലെ ‘പാൽ പായസം-ബോളി’ കൂട്ടുകെട്ടിന് പേരുകേട്ടത് കൂടിയാണ്.
‘തെക്കൻ’ (തെക്കൻ) സദ്യ ഇപ്പോഴും പരമ്പരാഗത ശൈലിയാണ് പിന്തുടരുന്നതെങ്കിലും, അത് മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ ഗംഭീരമായിരുന്നു,”പരിപ്പിൻ്റെയും നെയ്യിൻ്റെയും കൂടിചേരലാണ് പ്രധാനം.
പണ്ട് മിക്കവാറും എല്ലാ വീടുകളിലും കന്നുകാലികൾ ഉണ്ടായിരുന്നു,ഇന്നും ഉണ്ട്, അതിനാൽ നെയ്യ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കും. കൂടാതെ, നെയ്യ്-പരിപ്പ് സംയോജനം ദഹനത്തിന് നല്ലതായി കണക്കാക്കപ്പെടുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗമായതിനാൽ, അരിയും പച്ചക്കറികളും അവിടെ സമൃദ്ധമായിരുന്നു, അത് പലതരം വിഭവങ്ങൾ ഉണ്ടാവാനുള്ള കാരണമായി.
തിരുവിതാംകൂർ സദ്യയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടവ കൂട്ടുകറി, മത്തങ്ങ ഉപയോഗിച്ചുള്ള കട്ടി എരിശേരി, പാമ്പാ തോരൻ, ചേന തണ്ട്, ചെറുപയർ തോരൻ എന്നിവയാണ്.
എന്നാൽ ഇനി സദ്യ കഴിക്കണം എന്ന് തോന്നിയാൽ പോകാൻ പറ്റിയ ഒരിടവും കൂടിയുണ്ട് കേട്ടോ..
തൂശനില മുറിച്ചുവെച്ചു കായ വറുത്തതും ശർക്കരപുരട്ടിയും പപ്പടവും പഴവും പരിപ്പുവടയും ഇഞ്ചിയും നാരങ്ങയും മാങ്ങയും നെല്ലിക്കയും കിച്ചടിയും തോരനും അവിയലും കൂട്ടുകറിയും പരിപ്പും സാമ്പാറും പുളിശ്ശേരിയും രസവും മോരും അടപ്രഥമനും പാൽപ്പായസവും…കൂട്ടി ഉഗ്രൻ ഊണ്. വർഷത്തിലെ 365 ദിവസങ്ങളിലും സദ്യ വിളമ്പുന്ന, ഒരായിരം അമ്മമാരുടെ കൈപുണ്യമുള്ള ഒരു ഹോട്ടൽ, മദേഴ്സ് വെജ് പ്ലാസ.ഉച്ചനേരത്തെ സദ്യ തന്നെയാണ് ഈ ഹോട്ടലിലെ പ്രധാനാകർഷണം. ഇത്രയധികം കറികൾ കൂട്ടിയുള്ള കേരളത്തിന്റെ സദ്യ കഴിക്കാൻ ഈ ഹോട്ടൽ അന്വേഷിച്ചെത്തുന്നവർ നിരവധിയാണ്.
രുചിയറിഞ്ഞു എത്തുന്നവരുടെ തിരക്ക് കാരണം ഉച്ചക്ക് ആദ്യം സ്ഥാനം പിടിക്കുന്നവന്റെ പുറകിൽ ചെന്ന് കസേര ഉറപ്പിച്ചാലെ സദ്യ ഉണ്ണാൻ കഴിയുകയുള്ളു. വ്യത്യസ്ത രുചികളിലുള്ള നൂറോളം ദോശകളും ഇവിടെ ലഭ്യമാണ്.
മിതമായ നിരക്കിൽ ലഭ്യമാകുന്ന, രുചിയേറിയ ഭക്ഷണം കഴിക്കാൻ ഇവിടെ എല്ലാ സമയത്തും നല്ല തിരക്കാണ്. വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ പരിസരവും ആഥിത്യമര്യാദകളനുസരിച്ചു പെരുമാറുന്ന ജീവനക്കാരും ഈ ഭക്ഷണശാലയുടെ മുതൽക്കൂട്ടാണ്. കേരളത്തിന്റെ തനതു വിഭവങ്ങൾ രുചി ഒട്ടും ചോരാതെ വിശക്കുന്നവർക്ക് മുമ്പിൽ വിളമ്പുന്നതിൽ വിജയംവരിച്ച ഒരു ഹോട്ടലാണിത്.