മലയാളത്തിന്റെ പുതിയ കൗണ്ടര്‍ കിംഗ് ആയി മാറുകയാണ് സലിംകുമാറിന്റെ മകന് ചന്തു സലിം കുമാര്‍. താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു കമന്റാണ് ഇപ്പോള്‍ വൈറല്‍. ‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ചോദിച്ച് വന്ന ആരാധികയ്ക്ക് ചന്തു നല്കിയ കമന്റിനെ കുറിച്ചാണ് പറയുന്നത്. ‘ഞാന്‍ ഓള്‍റെഡി ഫോളോ ചെയ്യുന്നുണ്ട്, കുട്ടി മറന്നതാ’ എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഒരു ഇമോജി നല്‍കുകയായിരുന്നു താരപുത്രന്. ആരാധിക ചന്തുവിന്റെ മറുപടിയില്‍ തൃപ്തയുമായി.
വിരലിലെണ്ണാവുന്ന അത്രയും സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂവെങ്കിലും, ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന പോസ്റ്റുകളും ക്യാപ്ഷനും എല്ലാം വലരെ കൗതുകകരമായതാണ്. ഫഹദ് ഫാസില്‍ നായകനായ മാലിക് എന്ന ചിത്രത്തിലൂടെയായിരുന്നു സലിം കുമാറിന്റെ മകന് ചന്തുവിന്റെ അഭിനയാരങ്ങേറ്റം. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് മഞ്ഞുമ്മല്‍ ബോയിസ് എന്ന ചിത്രത്തിലെ അഭിലാഷ് എനന കഥാപാത്രത്തിലൂടെയാണ്. അതിന് ശേഷം നടികര്‍ തിലകം എന്ന ടൊവിനോ തോമസ് ചിത്രത്തിലും ചന്തു അഭിനയിച്ചിട്ടുണ്ട്.
ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ് സലിം കുമാര്‍. പക്ഷെ അച്ഛന്റെ സ്ഥാനത്തേക്ക് മകന് ചന്തു സലിം കുമാര്‍ എത്തിയിരിക്കുകയാണ്. യഥാര്‍ത്ഥ ജീവിതതത്തില്‍ ആയാലും സിനിമയില്‍ ആയാലും അച്ഛന്റെ തനി പകര്‍പ്പാണ് മകന് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.