വ്യക്തി ജീവിതത്തെ പരിഹസിച്ചവര്ക്ക് തഗ്ഗ് മറുപടികള്‍ നല്കി ഗായിക അഭയ ഹിരണ്മയി. അമ്മയ്ക്കൊപ്പമിരുന്ന് പാട്ടു പാടുന്നതിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെയാണ് ഗായികയുടെ സ്വകാര്യ ജീവിതത്തെ വിമര്‍ശിക്കും വിധം ചിലര്‍ കമന്റുകള്‍ ഇടാന്‍ തുടങ്ങിയത്. കമന്റുകളില്‍ ഭൂരിഭാഗവും ഗോപി സുന്ദറുമായുള്ള പ്രണയത്തെയും വേര്‍പിരിയലിനെയും കുറിച്ചുള്ള വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ ഇതിനെല്ലാം തന്നെ രൂക്ഷമായ ഭാഷയില്‍ ഹിരണ്മയി മറുപടി നല്കി.
‘നിങ്ങളെ ഇപ്പോള്‍ കൂടുതല്‍ സന്തോഷവതിയായി ആക്റ്റീവ് ആയി കാണുന്നു’ എന്ന കമന്റിന്, താന്‍ മുന്‍പും അങ്ങനെ തന്നെയായിരുന്നുവെന്നും സ്വകാര്യജീവിതം പരസ്സ്യപ്പെടുത്താന് ആഗ്രഹിച്ചിരുന്നില്ലെന്നും അഭയ പ്രതികരിച്ചു. വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റായിരുന്നു, ‘ആ ഗോപിയെ വിട്ടതിനു ശേഷമാണ് നിങ്ങള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടായത്’ എന്നത്. കമന്റ് ചെയ്തയാളോട്, അതെങ്ങനെ നിങ്ങള്‍ക്കു പറയാന്‍ സാധിക്കും എന്ന് അഭയ തിരിച്ചു ചോദിച്ചു. ‘നിങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ എല്ലാവിധ ആശംസകളും. അങ്ങനെ മിസ്റ്റര്‍ ഗോപി സുന്ദറില്‍ നിന്ന് കുറച്ച് ശ്രദ്ധ നേടുക’ എന്നാണ് മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അഭയയ്ക്കു ലഭിച്ച പരിഹാസ കമന്റ്. ‘താങ്കള്‍ എന്തിനാണ് അദ്ദേഹത്തെക്കുറിച്ചോര്‍ത്തു വിഷമിക്കന്നത്? അദ്ദേഹം സ്വന്തം ജീവിതം ജീവിക്കട്ടെ’ എന്ന് അഭയ പ്രതികരിച്ചു. .
2014ല്‍ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. അതിന് ശേഷം ദിലീപ്, മംമ്ത കൂട്ടുകെട്ടില്‍ വന്ന 2 കണ്ട്രീസിലെ തന്ന താനെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഗോപി സുന്ദര്‍ ആയിരുന്നു ആ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം വളരെ ശ്രദ്ധേയമായിരുന്നു.