മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം ഇനി ഒരു ദിവസം മാത്രമാണ് ബിഗ് ബോസ് ബാക്കിയുള്ളത് ഈയാഴ്ച ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ തുടങ്ങുകയാണ് എന്നാൽ ഈ സാഹചര്യത്തിൽ എല്ലാവരും ജയിക്കുമെന്ന് ഉറപ്പോടെ പറയുന്ന ഒരു പേര് ജാസ്മിന്റെ ആണ് ജാസ്മിനോട് ഷോയുടെ അണിയറ പ്രവർത്തകർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായെന്നും അതുകൊണ്ടാണ് ജാസ്മിൻ ഇത്രയേറെ വിമർശനങ്ങൾ വന്നിട്ടും ഈ ഷോയിൽ നിൽക്കുന്നത് എന്നാണ് പലരും പറയുന്നത്
ഈ പരിപാടിയിൽ എത്തിയതിനുശേഷം ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയും ജാസ്മിൻ ആയിരുന്നു അതിന് കാരണം മത്സരാർത്ഥിയായ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദമായിരുന്നു ആദ്യ ആഴ്ചകളിൽ തന്റെ സഹോദരനാണ് ഗബ്രിയെന്നാണ് ജാസ്മിൻ പറഞ്ഞത് പിന്നീട് തന്റെ സുഹൃത്താണ് എന്ന് പറയാൻ തുടങ്ങി. അതിനുശേഷം തനിക്ക് ഗബ്രിയോട് പ്രണയമാണ് എന്നും എന്നാൽ അത് ഗബ്രിയോട് തുറന്നുപറയാൻ സാധിക്കാത്ത അവസ്ഥയിലാണ് താനെന്നും ജാസ്മിൻ വ്യക്തമാക്കി പറയുന്നുണ്ട് പ്രണയത്തിലേക്ക് ഈയൊരു ബന്ധം താൻ കൊണ്ടുപോവാതിരിക്കുകയാണ് എന്നായിരുന്നു ജാസ്മിൻ മറുപടി പറഞ്ഞത്
ഇതിനുശേഷം നിരവധി വിമർശനങ്ങളും ജാസ്മിനെ ഏൽക്കേണ്ടതായി വന്നിട്ടുണ്ടായിരുന്നു പുറത്ത് ഒരു വിവാഹം ഉറപ്പിച്ചതിനുശേഷം ആണ് ജാസ്മിൻ ബിഗ് ബോസ് വീട്ടിലേക്ക് വന്നത് എന്നിട്ടും എങ്ങനെയാണ് മറ്റൊരു പുരുഷനോട് ഇത്തരത്തിൽ സംസാരിക്കാൻ സാധിക്കുന്നത് എന്നും ഒന്നുമല്ലെങ്കിലും പുറത്തുള്ള ആൾ ഇത് കേൾക്കുന്നുണ്ട് എന്ന് അവർക്ക് മനസ്സിലാവുന്നില്ല എന്നുമൊക്കെയാണ് ചിലർ ചോദിച്ചിരുന്നത് എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക വിധിപ്രകാരം ഗബ്രി ബിഗ് ബോസ് വീട്ടിൽ നിന്നും യാത്ര പറയുകയും ചെയ്തിരുന്നു
അതിനുശേഷം ഒന്നുരണ്ട് ദിവസം മാത്രമാണ് ജാസ്മിൻ വിഷമിച്ച് ഇരുന്നത് പിന്നീട് വളരെ ഹാപ്പിയായി തന്നെ തന്റെ ഗെയിമിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ജാസ്മിൻ ചെയ്തത് ആ സമയങ്ങളിൽ പ്രേക്ഷകരുടെ മനസ്സിൽ ജാസ്മിനോടുള്ള വെറുപ്പ് ഒരു ശകലം കുറയുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഗ്രാൻഡ്ഫിനാലയുടെ ഭാഗമായി നിരവധി മത്സരാർത്ഥികൾ വീണ്ടും ബിഗ്ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ് കൂട്ടത്തിൽ ഗബ്രിയുണ്ടായിരുന്നു തിരികെ എത്തിയതോടെ വീണ്ടും ബിഗ് ബോസ് വീടിനുള്ളിലും പുറത്തും ജാസ്മിന് വിമർശകർ വർദ്ധിക്കുകയാണ്
ഗബ്രി ആദ്യം കണ്ട നിമിഷം മുതൽ തന്നെ ജാസ്മിൻ കെട്ടിപ്പിടിച്ച് നിൽക്കുന്നതാണ് കാണാൻ കഴിയുന്നത് അതുകഴിഞ്ഞ് ലൈവ് കണ്ട ആളുകൾ കണ്ട ഒരു പ്രത്യേകമായ കാഴ്ചകൾ ഉണ്ട് ഇടയ്ക്ക് ബാത്റൂമിൽ പോയി തിരികെ വരുന്ന ജാസ്മിൻ ഗബ്രിയേ കണ്ടപാടെ മുറുക്കി കെട്ടിപിടിക്കുകയാണ് യമുന വന്ന മാറ്റാൻ ശ്രമിച്ചിട്ടും ജാസ്മിൻ മാറാതെ ഗബ്രിയേൽ മുറുക്കി കെട്ടിപ്പിടിച്ചു നിൽക്കുന്നു അതിനുശേഷം ഗബ്രിയുടെ മുഖത്തും കഴുത്തിലും ഒക്കെ ഉമ്മ കൊടുത്തതിനുശേഷം ആണ് ജാസ്മിൻ ഗബ്രിയുടെ അരികിൽ നിന്നും മാറുന്നത്
എന്താണ് ജാസ്മിനെ കാണിക്കുന്നത് എന്നും പോകുമ്പോഴും വരുമ്പോഴും എന്തിനാണ് ഇടയ്ക്ക് ഗബ്രിക്ക് ഉമ്മ കൊടുക്കുന്നത് എന്നുമാണ് ചിലർ ചോദിക്കുന്നത് എന്താണ് ഈ പെൺകുട്ടിയുടെ സ്വഭാവം എന്ന മനസ്സിലാക്കാൻ പറ്റുന്നില്ല എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് പുറത്തിറങ്ങുമ്പോൾ സൈബർ ആക്രമണം വലിയ തോതിൽ തന്നെ ജാസ്മിനെ കാത്തിരിക്കുന്നുണ്ട് എന്നും അത് മനസ്സിലാക്കിയിട്ടും വീണ്ടും ഗബ്രിക്കൊപ്പം ഇങ്ങനെ അഭിനയിക്കുവാൻ ജാസ്മിന് ഉളുപ്പില്ലെന്ന് ഒക്കെയാണ് പലരും കമന്റ് ചെയ്യുന്നത്