Celebrities

അച്ഛനും മകളുമാണെന്ന് പറയില്ല അനുജത്തിയും ചേട്ടനും ആണെന്ന് തോന്നുകയുള്ളൂ സ്റ്റൈലിഷ് ലുക്കിൽ കുഞ്ഞാറ്റയും അച്ഛനും

 

മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു മികച്ച കലാകാരനാണ് മനോജ് കെ ജയൻ എന്ന് പറയണം അദ്ദേഹത്തിന്റെ അഭിനയ മികവ് എടുത്തു കാണിക്കുന്ന രണ്ട് ചിത്രങ്ങൾ ആയിരുന്നു സർഗ്ഗവും അനന്തഭദ്രവും സ്വർഗ്ഗത്തിലെ കുട്ടൻതമ്പുരാനെയും അനന്തഭദ്രത്തിലെ ദിഗംബരനെയും ഒന്നും അത്ര പെട്ടെന്ന് ആർക്കും മറക്കാൻ സാധിക്കില്ല അത്രത്തോളം മികച്ച കഥാപാത്രങ്ങൾ ആയിരുന്നു രണ്ടും സിനിമയിൽ അത്രത്തോളം മികച്ച കഥാപാത്രങ്ങൾ പിന്നീട് നടനെ തേടി വന്നിട്ടില്ല എന്നതാണ് സത്യം എങ്കിലും അഭിനയരംഗത്ത് സജീവ സാന്നിധ്യം തന്നെയാണ് മനോജ് കെ ജയൻ

നടന്റെ ജീവിതത്തിൽ ഉണ്ടായ വിവാഹമോചന വാർത്തകൾ ഒക്കെ ശ്രദ്ധ നേടിയ ഒന്നായിരുന്നു നടി ഉർവശിയെ വിവാഹം ചെയ്തതും അധികകാലം ആ ബന്ധം നീണ്ടുനിൽക്കാതിരുന്നതും തുടർന്ന് വിവാഹമോചനത്തിൽ കലാശിച്ചതും മാധ്യമങ്ങൾക്ക് മുൻപിൽ രണ്ടുപേരും വാക്കുപോരുകൾ നടത്തിയത് ഒക്കെ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ വിഷയങ്ങൾ ആയിരുന്നു ഉർവശയുമായുള്ള വിവാഹമോചനത്തിനു ശേഷം ഇവരുടെ ഏക മകളായ കുഞ്ഞാറ്റ മനോജ് കെ ജയൻ ഒപ്പമായിരുന്നു നിന്നിരുന്നത്

അമ്മയെക്കാൾ കൂടുതൽ അച്ഛനെയായിരുന്നു കുഞ്ഞാറ്റയ്ക്ക് ഇഷ്ടമെന്ന് പറയുകയും ചെയ്തിട്ടുണ്ടായിരുന്നു കുഞ്ഞാറ്റയുടെ ഇൻസ്റ്റഗ്രാം നോക്കുമ്പോൾ തന്നെ അച്ഛനോട് ഒരു അല്പം ഇഷ്ടക്കൂടുതൽ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും അമ്മയുമായി വലിയ അടുപ്പം ഒന്നും ഉണ്ടാവാതിരുന്ന കുഞ്ഞാറ്റ ഇപ്പോൾ അമ്മയുമായി നല്ല അടുപ്പത്തിലാണ് അമ്മയുടെ ഒപ്പം ഉള്ള ചിത്രങ്ങൾ ഒക്കെ ഇപ്പോൾ കുഞ്ഞാറ്റ പങ്കുവയ്ക്കുന്നത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട് അതേപോലെതന്നെ അച്ഛനൊപ്പം താരം നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്

അടുത്ത സമയത്ത് അമ്മയ്ക്കൊപ്പം താരം അമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രമോഷൻ സംബന്ധമായി എത്തിയിരുന്നു ഈ സമയത്ത് ഉർവശിയും മകളും തമ്മിലുള്ള കെമിസ്ട്രി ആരാധകർക്ക് വളരെയധികം ഇഷ്ടമാവുകയും ചെയ്തിരുന്നു ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ കുഞ്ഞാറ്റ പങ്ക് വെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് അച്ഛനായ മനോജ് കെ ജയൻ ഒപ്പം നിൽക്കുന്ന ഒരു സ്റ്റൈലിസ്റ്റ് ചിത്രമാണ് കുഞ്ഞാറ്റ പങ്കുവെച്ചത് ഈ ചിത്രത്തിന് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്

ജ്യേഷ്ഠനും അനുജത്തിയും ആണെന്ന് മാത്രമേ തോന്നുകയുള്ളൂ എന്നും അച്ഛനും മകളും ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നും അത്രയും സ്റ്റൈലിഷ് ലുക്കിലാണ് രണ്ടുപേരും എത്തിയിരിക്കുന്നത് എന്നുമൊക്കെ ആളുകൾ കമന്റ് ചെയ്യുന്നുണ്ട് അച്ഛനാണെന്ന് പറയില്ലല്ലോ എന്നും നിരവധി ആളുകൾ കമന്റ് ആയി പറയുന്നുണ്ട് മനോജ് കെ ജയന്റെ സ്റ്റൈലൻ ലുക്കിനാണ് കൂടുതലും ആരാധകരുള്ളത് നിരവധി ആളുകൾ ഈ ഒരു ലുക്കിനെ കുറിച്ച് പരാമർശിക്കുകയും അഭിനന്ദനങ്ങൾ നൽകുകയും ഒക്കെ ചെയ്യുന്നുണ്ട് പ്രായം റിവേഴ്സ് ഗിയറിലാണോ പോകുന്നത് എന്നാണ് പലരും ചോദിക്കുന്നത്

ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ട്രെൻഡിങ് ആയി മാറി എന്ന് പറയുന്നതാണ് സത്യം എന്തൊരു ചുള്ളൻ ആയിരിക്കുന്നു അച്ഛൻ എന്ന് പറഞ്ഞുകൊണ്ടാണ് കൂടുതൽ ആളുകളും രംഗത്ത് എത്തിയിരിക്കുന്നത് അതേസമയം മകൾ ഉർവശിയുടെ പഴയകാല മുഖവുമായി ഒരുപാട് സാമ്യതയുണ്ട് എന്നും നിരവധി ആളുകൾ കമന്റുകളിലൂടെ പറയുന്നുണ്ട് അമ്മയുടെ മകൾ തന്നെയാണ് എന്ന് മുഖത്ത് എഴുതിവെച്ചിട്ടുണ്ട് എന്നാണ് പലരും കമന്റുകൾ ആയി പറയുന്നത്