Food

ഇവയൊക്കെ രാത്രിയിൽ കഴിക്കാറുണ്ടോ; അസുഖങ്ങൾ ഓട്ടോ പിടിച്ചു വരും!!

രാത്രിയിൽ വയറ് നിറയെ ഭക്ഷണം കഴിച്ച് കിടന്നുറങ്ങുന്നവരാണോ നിങ്ങൾ? എന്നാൽ രാവിലെ രാജാവിനെപ്പോലെ …ഉച്ചയ്‌ക്ക് സാധാരണക്കരനെ പോലെ….രാത്രിയിൽ യാചകനെപ്പോലെ..!! ആഹാരം കഴിക്കുന്നതിനെ പറ്റി സാധാരണ പറയാറുള്ള പഴമൊഴിയാണ്. ഇത് മാത്രമല്ല കഴിക്കുന്ന ഭക്ഷണം നല്ല രീതിയിൽ ചവച്ച് കഴിക്കണം എന്നും പറയുന്നുണ്ട്. ഒരു ഉരുള ഇരുപത്തിനാല് തവണ ചവയ്ക്കണം. എന്നാൽ മാത്രമേ കൃത്യമായ ദഹനം നടക്കുകയുള്ളൂ. രാത്രി ഏതൊക്കെ ഭക്ഷണം കഴിക്കണം കഴിക്കരുത് എന്നുമുണ്ട്.

 

 

ചോക്ക്ലേറ്റ് പോലുള്ള ഭക്ഷണങ്ങള്‍ രാത്രി കഴിച്ചാല്‍ ഉറക്കത്തെ ബാധിക്കും. കുട്ടികള്‍ക്ക് തീരെ കൊടുക്കാതിരിക്കുക. ടൊമാറ്റോ സോസ് ഒഴിവാക്കുക.ഹൈ കലോറി അടങ്ങിയ ആഹാരങ്ങള്‍(ചോറ്, അല്ലെങ്കില്‍ അഞ്ച് ചപ്പാത്തി, നാല് ദോശ) അങ്ങനെ ഹെവി മീല്‍സ് കഴിക്കാതിരിക്കുക.പിസ, ബര്‍ഗര്‍ പോലുള്ളവ രാത്രി ഏഴ് മണിക്കു ശേഷം കഴിക്കുന്നത് നല്ലതല്ല.ചിപ്സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക.മദ്യം രാത്രിയില്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. മദ്യം കഴിച്ചാല്‍ പെട്ടെന്ന് ഉറക്കം ലഭിക്കുമെങ്കിലും ആഴത്തിലുള്ള ഉറക്കം കിട്ടില്ല.ഓറഞ്ച്, മുസമ്പി പോലുള്ള പഴങ്ങള്‍ രാത്രി ഒഴിവാക്കുക.