ഏത് കാലവസ്ഥയിലും ആരോഗ്യവും ശരീരവും ശ്രദ്ധിക്കേണ്ടത് ഏറെ പ്രധാനമാണ്. ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ട് വരുന്നത് മഴയും വെയിലും മാറി വരുമ്പോൾ ശരീരത്തിന് അതിന്റെതായ മാറ്റങ്ങൾ ഉണ്ടാകും. അത് ശരീരം പല രീതിയിൽ ആണ് പുറമേ കാണിക്കുന്നത്. ചിലപ്പോൾ കുരുക്കൾ, ചൊറിച്ചിൽ, തടിച്ചു പൊങ്ങൽ, വിയർപ്പ്, ദുർഗന്ധം ഇങ്ങനെ പല രീതിയിൽ. ഇവ മാറ്റാൻ ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. പക്ഷെ അമിതമായ ചൂടും വിയർപ്പും കാരണമുണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് മാറ്റാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ചൂട് സമയങ്ങളിൽ പരമാവധി തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കാൻ ശ്രമിക്കുക. ശരീരത്തിലെ അധിക ഊഷ്മാവ കുറയ്ക്കാൻ ഇത് സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പ് നിയന്ത്രിക്കുകയും ശരീര ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യും. കഴിയുന്നതും രാവിലെയും വൈകുന്നേരവും തണുത്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്.
വെള്ളം ധാരാളം കുടിക്കാൻ ഒരു കാരണവശാലും മറക്കരുത്. ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന എരിവുള്ള ഭക്ഷണങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പ്രധാനമായും ഒഴിവാക്കുക. സാധാരണ ടാൽക്കം പൗഡറുകൾക്ക് പകരം ആൻ്റിപെർസ്പിറൻ്റ് ക്രീമുകളോ പൗഡറുകളോ ഉപയോഗിക്കാം. ഇത് വിയർപ്പും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കും.