മണിപ്പൂരില്‍ ഇംഫാലിലെ അതീവ സുരക്ഷ മേഖലയില്‍ വന്‍ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന് സമീപത്തുള്ള വീടിനാണ് തീപിടിച്ചത്. കനത്ത സുരക്ഷയ്ക്കിടെയാണ് തീപിടിത്തമുണ്ടായത്. മുഖ്യമന്ത്രിയുടെ വസതിയും ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ ലാംബുലൈനില്‍ സ്ഥിതിചെയ്യുന്ന വീടിനാണ് തീപിടിച്ചത്. ഗോവ മുന്‍ ചീഫ് സെക്രട്ടറിയായിരുന്ന തന്‍ഖപോ കിപ്‌ജെന്‍ 2005ലാണ് അന്തരിച്ചത്. അതിനു ശേഷം അദ്ദേഹത്തിന്റെ കുടുംബമാണ് താമസിച്ചിരുന്നത്.
ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയാണ് വീടിന് തീപിടിക്കുന്നത്. മണിപ്പൂര്‍ സംഘര്‍ഷത്തേ തുടര്‍ന്ന് ഉദ്യോഗസ്ഥന്റെ കുടുംബം നാടുവിട്ടിരുന്നു. അതിനാല്‍ ഒരു വര്‍ഷത്തിലേറെയായി ആള്‍താമസമില്ലാതെ കിടക്കുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.