മനോഹരമായ സ്ഥലങ്ങളും വിചിത്രമായ പാരമ്പര്യങ്ങളും നിറഞ്ഞ രാജ്യമാണ് ഇന്ത്യ . വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങളുമൊക്കെയുണ്ടിവിടെ .ചിലത് വിചിത്രമായിരിക്കും. രസകരമായ കഥകളും ഇവയ്ക്കു പിന്നിലുണ്ടാകും. അത്തരത്തില്‍ ഒരു ഗ്രാമം തമിഴ്‌നാട്ടിലുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് സമീപം സ്ഥിതി ചെയ്യുന്ന വെള്ളഗവി ഗ്രാമം . കൊടൈക്കനാലില്‍ നിന്ന് നടന്നു വേണം വെള്ളഗവി ഗ്രാമത്തിലെത്താന്‍. തമിഴ്‌നാട്ടിലെ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ കുഗ്രാമമാണ് വെള്ളഗവി. 100 ഓളം കുടുംബങ്ങൾ മാത്രമുള്ള മനോഹരമായ ഗ്രാമം, കൊടൈക്കനാലിൽ നിന്ന് വ്യത്യസ്തമായി ടൂറിസ്റ്റ് റഡാറിൽ ഇപ്പോഴും ഇല്ലാത്ത നാട്.
ഈ ചെറിയ കുഗ്രാമത്തിനുള്ളിൽ റോഡുകളൊന്നുമില്ല, അതിനാൽ ഇവിടെയെത്താൻ/ ട്രെക്കിംഗ് ആവശ്യമാണ്, എന്നാൽ വീടുകളേക്കാൾ കൂടുതൽ ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഗ്രാമത്തിലെത്തില്‍ പ്രവേശിക്കണമെങ്കില്‍ ചെരുപ്പ് അണിയാന്‍ പാടില്ല. പണ്ടു മുതല്‍ക്കേ പിന്തുടര്‍ന്നു വരുന്ന രീതയാണിത്. ഗ്രാമീണരാരും അവിടെ ചെരുപ്പണിഞ്ഞ് നടക്കുന്ന കാഴ്ച്ച കാണാന്‍ കഴിയില്ല. പ്രവേശന കവാടത്തില്‍ തന്നെ ഇവിടെ ചെരുപ്പ് അണിഞ്ഞ് പ്രവേശിക്കരുതെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് കാണാന്‍ കഴിയും. 300 വർഷം പഴക്കമുള്ള ഈ ഗ്രാമം എപ്പോഴെങ്കിലും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നഗ്നപാദനായി വേണം എത്താൻ.ഗ്രാമത്തെ മുഴുവൻ ഒരു ക്ഷേത്രമായി നിവാസികൾ കണക്കാക്കുന്നു എന്നതാണ് ചെരിപ്പ് ഇടാതിരിക്കാനുള്ള കാരണം .ദൈവവും വിശ്വാസികളും ഒരേ സ്ഥലത്ത് വസിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്.
ക്ഷേത്രത്തിനുള്ളില്‍ ചെരുപ്പിട്ട് കയറാന്‍ പാടില്ലാത്തതുപോലെ തന്നെ ഈ ഗ്രാമത്തിലും ചെരുപ്പിടാന്‍ പാടില്ല എന്ന് ഗ്രാമീണര്‍ വിശ്വസിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ ഇങ്ങനെയാണ്. എന്നാല്‍ ഈ സമ്പ്രദായം എന്നു മുതലാണ് തുടങ്ങിയതെന്ന് ആര്‍ക്കും അറിയില്ല.ദൈവങ്ങളോടുള്ള അവരുടെ ആദരവ് അവരുടെ സ്വന്തം സൗകര്യത്തേക്കാൾ വളരെ കൂടുതലാണ്. അതിനാൽ അടിസ്ഥാനപരമായി, ഈ പ്രദേശത്ത് ദൈവങ്ങളും ഭക്തരും ഒരുമിച്ചാണ് താമസിക്കുന്നത്. ഇങ്ങനെ 25 ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. ഗ്രാമം തീരുന്ന ഭാഗത്തും ക്ഷേത്രങ്ങളുണ്ട്. പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന ഗ്രാമമായതിനാല്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഇവിടെ നടന്നിട്ടില്ല.
ഇപ്പോള്‍ ഗ്രാമത്തിലുള്ള നിരവധിപേര്‍ പുറത്തു പോയി പഠിക്കുകയും ജോലി ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ട്. പുറത്തു പോകുമ്പോള്‍ ഇവര്‍ ചെരുപ്പുകള്‍ ധരിക്കാറുണ്ടെങ്കിലും ഗ്രാമത്തില്‍ മടങ്ങിയെത്തുമ്പോള്‍ ചെരുപ്പിടാറില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഗ്രാമം എങ്ങനെയായിരുന്നോ അതു പോലെ തന്നെ നിലനില്‍ക്കുന്ന ഒരു ഗ്രാമമാണ് വെള്ളഗവി. ഇവിടെ തെരുവുകള്‍ കാണാന്‍ കഴിയില്ല, മറ്റ് ആവശ്യങ്ങള്‍ക്കായി അവര്‍ കൊടൈക്കനാലിലേക്ക് നടന്നു പോകുന്നു. ഇത് അല്‍പ്പം ദുര്‍ഘടം പിടിച്ച നടത്തമാണെങ്കിലും മറ്റു വഴികളില്ലാത്തതിനാല്‍ അവര്‍ പോകുന്നു. കാര്യമായ സൗകര്യങ്ങളില്ലെങ്കിലും വെള്ളഗവി ഗ്രാമവാസികള്‍ സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കുന്ന കാഴ്ച്ച കാണാന്‍ കഴിയും.