നമ്മുടെ വീടിന്റെ പരിസരങ്ങളില്‍ വളരെ സുലഭമാണ് ശംഖുപുഷ്പത്തിന്റെ ചെടി. അധികം പരിചരണം വേണ്ടാത്ത വളരെ വേഗത്തില്‍ പടര്‍ന്ന് വളരുന്ന ചെടിയാണ് ശംഖുപുഷ്പം.ശംഖുപുഷ്പം ഉണക്കി പൊടിച്ച പൊടി ഉപയോഗിച്ചും ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വിഷാദം എന്നിവയ്ക്ക് എല്ലാം ഉപയോഗിക്കാം
ക്ലിറ്റോറിയ ടെര്‍നാടീ (clitorea ternatea) എന്ന ശാസ്ത്രീയ നാമത്തിലാണ് ഈ ചെടി അറിയപ്പെടുന്നത്. നീല പുഷ്പവും വെള്ള പുഷ്പവുമാണ് സാധാരണയായി ഈ ചെടിയില്‍ കാണപ്പെടുന്നത്. അലങ്കാര ചെടിയായി വളര്‍ത്തുന്ന ഇവ ഏറെ ഔഷധ ഗുണമുള്ളതാണ്. ഇവയുടെ പൂക്കളും വേരുകളും നമുക്ക് ഉപയോഗിക്കാന്‍ കഴിയും. ശംഖുപുഷ്പത്തിന്റെ ഇതളുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയാണ് ഇപ്പോള്‍ ഏറെ പ്രചാരത്തിലുള്ളത്. ആരോഗ്യകരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമായത് കൊണ്ട് തന്നെ
എന്താണ് നീല ചായ അഥവ ബ്ലൂ ടീ
ശംഖുപുഷ്പത്തിന്റെ ഉണങ്ങിയതോ പുതിയതോ ആയ ഇലകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്നതാണ് ബ്ലൂ ടീ അഥവ നീല ചായ. തേയിലപ്പൊടിയൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ ചായ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഈ നീല ചായയുടെ ഏറ്റവും മികച്ച കാര്യം അത് തികച്ചും കഫീന്‍ രഹിതമാണ് എന്നതാണ്. മാത്രമല്ല, അതില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്.സമ്മര്‍ദ്ദം കുറയ്ക്കാനും മികച്ച ഉറക്കം കിട്ടാനും ഒരു നല്ല പരിഹാര മാര്‍ഗമാണ് നീല ചായ.