Kerala

പൂച്ച ‘സര്‍’ ആളു പാവമാണ്, അണ്ണാറക്കണ്ണനെ പാലൂട്ടി വളര്‍ത്തിയ ആ മനുഷ്യനിരിക്കട്ടെ ഒരു ബിഗ് സല്യുട്ട്

അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ പഴഞ്ചൊല്ല്, പക്ഷേ അത് ഇവിടെ വലിയ പ്രസക്തി ഒന്നുമില്ല പറഞ്ഞു വരുന്നത്, നമ്മള്‍ മടിയന്‍ എന്നു പറഞ്ഞു എപ്പോഴും വഴക്ക് പറയുകയും തള്ളിപ്പറയുകയും ചെയ്യുന്ന പൂച്ചകളെ കുറിച്ച്. ഒരു അണ്ണാറക്കണ്ണനെ സ്‌നേഹിക്കുന്ന പൂച്ചയുടെ വീഡിയോ വൈറലാണ്.

ഈ വീഡിയോ മൊത്തത്തില്‍ കാണിക്കുന്നത് പൂച്ചയുടെ അണ്ണാറക്കണ്ണന്റെയും സ്‌നേഹമല്ല, മറിച്ച് ജനിച്ച ഉടനെ കൂട്ടില്‍ നിന്നും തറയിലേക്ക് വീണ ഒരു അണ്ണാറക്കണ്ണനെ എടുത്ത് പാല് കൊടുത്തു വളര്‍ത്തുന്ന ഒരു മനുഷ്യസ്‌നേഹിയാണ് ഈ വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ആ പ്രവര്‍ത്തി ചെയ്യുന്ന മനുഷ്യന്റെ മുഖം ഈ വീഡിയോയില്‍ കാണിക്കുന്നില്ല പകരം അയാളുടെ സത്പ്രവര്‍ത്തിയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇതിനിടയില്‍ ഒരു പൂച്ച തന്റെ കുട്ടികള്‍ക്ക് പാല് കൊടുക്കുന്നുണ്ട്. പൂച്ചക്കുട്ടികള്‍ക്കിടയില്‍ നുഴഞ്ഞുകയറി അടി ഉണ്ടാക്കി പാലു കുടിക്കുന്ന വേറൊരാളെ കാണാം. നമ്മുടെ അണ്ണാറക്കണ്ണനാണ്, പക്ഷേ പൂച്ച അമ്മയ്ക്ക് യാതൊരു പ്രശ്‌നവുമില്ല, അണ്ണാറക്കണ്ണനെ നക്കി തുടച്ച് സുഖിപ്പിക്കുന്നുമുണ്ട് നമ്മുടെ പൂച്ചയമ്മ. അണ്ണാറക്കണ്ണനും പൂച്ചയമ്മയും കെട്ടിപ്പിടിച്ചു കിടക്കുന്നതും കാണാം. വളരെ കൗതുകം നിറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒഫന്‍സീവ് എഴുത്തുകള്‍ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ്.. തലക്കെട്ട് പൂച്ച സര്‍ സ്വന്തം കാര്യം മാത്രമേ നോക്കൂ എന്നു പറഞ്ഞവരെ വിളി, ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ പ്രശസ്തമായ ഒരു രംഗവും കൊടുത്തിട്ടുണ്ട്. കാണാം വീഡിയോ.

സാധരണയായി പൂച്ചകള്‍ക്ക് അങ്ങനെ സ്‌നേഹം വലുതായി ഇല്ലെന്നാണ് വെയ്പ്പ്. വിശക്കുമ്പോള്‍ എവിടെയെങ്കിലും നിന്നും കൃത്യമസയത്ത് വീട്ടിന്റെ പിന്നമ്പുറത്ത് വന്നിരുന്ന് വിളിച്ചുകൊണ്ടിരിക്കും, പിന്നെ ആഹാരം വല്ലതും കിട്ടിയാല്‍ കഴിച്ചശേഷം അവിടെ നിന്നും സ്ഥലം വിടുന്ന ആശാനാണ് ഈ പൂച്ചയെന്ന് നമ്മുടെ മുത്തശ്ശിമാര്‍ വരെ പറഞ്ഞു തന്നിട്ടുണ്ട്, പല പൂച്ചകളും ഈ പരിപാടി ഇപ്പോഴും തുടരുന്നുണ്ട്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ സ്ഥിരം പരിപാടിയായ ഉറക്കത്തിലേക്ക് അവന്‍ കടക്കും. പിന്നെ മുന്നിലൂടെ ഒരു എലി (പൂച്ചയുടെ ജന്മ ശത്രു) പോയാലും മൈന്‍ഡ് ചെയ്യാറില്ല ഈ പൂച്ച സര്‍.