ബിഗ്ഗ് ബോസ്സ് സീസൺ ആറിലെ കപ്പ് കൊണ്ട് പോകുന്നത് രാജാവോ റാണിയോ?
ബിഗ്ഗ് ബോസ്സ് വിജയിയെ പ്രഖ്യാപിക്കാൻ ഇനി വെറും മണിക്കൂറുകള്‍ മാത്രം. ആരായിരിക്കും വിജയി എന്നറിയാനായി ബിഗ് ബോസ് പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ആരാകും ആ കപ്പ് ഉയര്‍ത്തുക?. പ്രവചനങ്ങളില്‍ സാധ്യത നീളുന്നത് രണ്ടുപേരിലേക്കാണ്. അവസാനം ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നവരും ഷോയുടെ പ്രേക്ഷകരില്‍ കുറവല്ല. കയറ്റിറങ്ങളുടെ സീസണായിരുന്നു ബിഗ്ഗ്‌ബോസ് ആറ്. എന്നാൽ ഇപ്പോൾ സംശയം ഒന്നും തന്നെയില്ല കപ്പ് ജിന്റോയ്ക്ക് തന്നെ എന്നുറപ്പ്.. അതിന് പക്ഷേ ജാസ്മിൻ ഫാൻസ് സമ്മതിച്ച് തരണ്ടേ. ഒരുഘട്ടം കഴിഞ്ഞപ്പോൾ ബിഗ് ബോസിന്റെ ഫൈനലിൽ ഉണ്ടാകുമെന്ന് തീർച്ചപ്പെടുത്തിയ ഒരു മത്സരാർത്ഥി ജിന്റോ ആയിരുന്നു. എന്നാൽ ഗബ്രി പോയതോടെ ജാസ്മിൻ പിന്നെയും നന്നായി കളിച്ചു തുടങ്ങി, അത് പ്രേക്ഷകർക്കിടയിൽ ജാസ്മിന് ഒര് സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. പക്ഷേ ഇപ്പോൾ ഗബ്രി തിരിച്ചു വന്നതോടെ ജാസ്മിൻ വീണ്ടും പഴയ നിലയിലേക്ക് മൂക്ക് കുത്തി വീണു എന്നാണ് ഫാൻസിന്റെ അഭിപ്രായം. എന്നാൽ ജിന്റോയ്ക്ക് ആകട്ടെ അത്ര കൺസിസ്റ്റന്റായ ഗ്രാഫ് ആയിരുന്നില്ല. എങ്കിലും പ്രേക്ഷകരുമായി വേഗത്തിൽ ഒരു കണക്ഷൻ ഉണ്ടാക്കിയെടുക്കാൻ ജിന്റോക്ക് കഴിഞ്ഞിരുന്നു. പ്രേക്ഷകരെക്കൊണ്ട് ഞങ്ങളിൽ ഒരാളാണ് എന്ന് തോന്നിപ്പിക്കാനായത് തന്നെയാണ് ജിന്റോയുടെ ഏറ്റവും വലിയ വിജയം. ആദ്യയാഴ്‍ചയിൽ അത്രയൊന്നും ഇമ്പാക്റ്റ് ഉണ്ടാക്കാൻ ജിന്റോക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, മുൻ സീസണുകളിലെ ജിമ്മന്മാരെപ്പോലെ ഒരാളെന്ന നിലയിൽ പലരും ജിന്റോയെ തള്ളിക്കളയുകയും ചെയ്‍തു. എന്നാൽ പടിപടിയായി പിന്നീട് പ്രേക്ഷകർക്ക് തന്നെക്കുറിച്ചുള്ള മുഴുവൻ ഇമേജും ജിന്റോ മാറ്റിമറിച്ചു. തുടക്കം മുതൽ ജിന്റോ ഫോക്കസ് ചെയ്‍തത് ഒരു ഇമോഷണൽ ട്രാക്ക് പിടിക്കാനാണ്.
അമ്മയോടുള്ള തന്റെ കരുതലുമൊക്കെ പല ഘട്ടങ്ങളിലായി വീട്ടില്‍ പറഞ്ഞ് ജിന്റോ ആ ഇമോഷണൽ സ്ട്രാറ്റജി വർക്ക്ഔട്ടാക്കി. കൂടാതെ ബിബി വീടിനുള്ളിൽ ഒറ്റപ്പെടൽ താൻ ഒനേരിടുന്നുവെന്ന പ്രതീതി ഉണ്ടാക്കാനും ജിന്റോയ്‍ക്കായി. ആദ്യം നെഗറ്റീവ് കമെന്റുകൾ വാങ്ങിയെങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ പോസിറ്റീവ് കമെന്റുകൾ വാങ്ങുന്നത് ജിന്റോ തന്നെ. അപ്പോൾ കപ്പിന്റെ കാര്യത്തിൽ തീരുമാനം ആയി. ഇനി രണ്ടാമത് ആര് വരും എന്നതാണ്.ജാസ്മിനോ അർജുനോ. എന്താ സംശയം ജാസ്മിൻ തന്നെ.. എന്നല്ലേ പറയാൻ പോകുന്നത് എന്നാൽ അല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
അർജുൻ ശ്യാം ഗോപൻ സീസണിലെ ഏറ്റവും കൂൾ മത്സരാർത്ഥികളിൽ ഒരാളായാണ് പരിഗണിക്കപ്പെടുന്നത്. ശ്രീനിഷ്, മണിക്കുട്ടൻ, ബ്ലെസ്ലി, റിനോഷ് തൂടങ്ങിയവരെല്ലാം പിന്തുടർന്ന പാതയിലൂടെയാണ് അർജുന്റെയും യാത്ര. പക്ഷേ ബിഗ് ബോസ് വീട്ടിൽ അർജുന്റേതും ഒരു കൺസിസ്റ്റന്റായ യാത്രയായിരുന്നില്ല. പലപ്പോഴും വളരെ സൈലന്റായ വ്യക്തിയായിരുന്നു അർജുൻ. അധികം ബഹളങ്ങളിലോ പ്രശ്‍നങ്ങളിലോ ഇടപെടാത്ത ആൾ. അതേസമയം പല ഇമ്പാക്റ്റുകളും ഉണ്ടാക്കാൻ അര്‍ജുന് കഴിയുകയും ചെയ്‍ത്ട്ടുണ്ട്. എങ്കിലും അർജുനെ സത്യത്തിൽ തുണച്ചത് ശ്രീതുവുമായുള്ള കോംബോയാണ്. ഒരു ഘട്ടത്തിൽ ആ കോംബോയ്ക്കുമപ്പുറത്ത് തന്റേതായ കോണ്‍ട്രിബ്യൂഷൻ ഉണ്ടാകണമെന്ന് ബോധ്യപ്പെട്ട അർജുൻ ഗെയ്‍മിൽ ആക്റ്റീവ് ആകുകയും ചെയ്‍തു. എന്നതാണ് ശ്രീതു പുറത്തും അർജുൻ അകത്തും എന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.
ഓരോരുത്തരും മാറ്റയാളിന്റെ തണലിൽ പറ്റി ചേർന്ന് മുന്നോട്ട് വരുന്നത് കൊണ്ട് ആരാകും വിജയി എന്നതിൽ നല്ല സംശയം എല്ലാവർക്കും ഉണ്ട്.