മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരിടം എങ്ങോട്ട് നോക്കിയാലും പഞ്ഞി കെട്ടുകൾ കെട്ടി വച്ചിരിക്കുന്നത് പോലെ. പരവതാനി പോലെ പരന്നു കിടക്കുന്ന നീലാകാശം. ഇത് എവിടെ എന്നല്ലേ ആലോചിക്കുന്നത്. മേഘം എന്നൊക്കെ പറയുമ്പോൾ തന്നെ കുറച്ചൊക്കെ മനസ്സിലായില്ലേ. അതെ മറ്റെങ്ങുമല്ല നമ്മുടെ മേഘാലയെ കുറിച്ച് തന്നെ.
ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ് മേഘാലയ. മേഘങ്ങളുടെ ആലയം എന്ന അർത്ഥത്തിലാണ് മേഘാലയ എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. അവശിഷ്ട ഹിമാലയ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഉയർന്ന കുന്നുകളും, ഇടുങ്ങിയ താഴ്‍വരകളും, ഉള്ള പ്രദേശമാണ്. മിക്കവാറും സമയങ്ങളിൽ മേഘാവൃതമായ ഒരിടമാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിന്റമും ചിറാപുഞ്ചിയുമെല്ലാം മേഘാലയത്തിലാണ്. കേരളത്തിലെ കാലാവസ്ഥയോടു സാമ്യമുള്ള ഇവിടെ കാർഷിക വിളകളും ഹരിതാഭയുള്ള പ്രകൃതിയുമാണ്. മേഘാലയയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് നോൺഗ്രിയാത്ത് ഗ്രാമത്തിലെ ലിവിംഗ് റൂട്ട് ബ്രിജ്. മനുഷ്യനിർമിതമായ പ്രകൃതിദത്ത പാലങ്ങളാണ് ഇവ. മരങ്ങളുടെ വേരുകൾ ക്രമീകരിച്ച്, ഖാസി ഗോത്രക്കാർ ഉണ്ടാക്കുന്ന പാലമാണ് ഇത്. മേഘാലയയിൽ ഇത്തരം പാലങ്ങൾ ധാരാളമുണ്ട്. അവയുടെ കൃത്യമായ പ്രായം ആർക്കും അറിയില്ല, ചില പാലങ്ങൾക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. മേഘാലയയിലെ ഏറ്റവും പ്രശസ്തമായ റൂട്ട് ബ്രിജാൻ ചിറാപുഞ്ചിയിലെ “ഡബിൾ ഡെക്കർ” റൂട്ട് ബ്രിജ്. 150-ലധികം വർഷം പഴക്കമുള്ള ഈ മനുഷ്യനിർമിത പ്രകൃതി വിസ്മയം, ലംസോഫി വില്ലേജിൽ നിന്ന് ഏകദേശം1,400 അടി താഴെയാണ് സ്ഥിതിചെയ്യുന്നത്. കുത്തനെയുള്ള പടികൾ കയറി ഇരുമ്പ് തൂക്കുപാലം കടന്നു വേണം ഡബിൾ ഡെക്കർ പാലത്തിലെത്താൻ. ആരെയും വിസ്മയിപ്പിക്കുന്ന അതിമനോഹരമായ കാഴ്ചയാണിത്.ഖാസികൾ, ജയന്തികൾ, ഗാരോസ് തുടങ്ങിയ തങ്ങളുടെ ഗോത്രങ്ങളെക്കുറിച്ച് വ്യത്യസ്ത ഐതിഹ്യങ്ങളിൽ മേഘാലയൻ വിശ്വസിക്കുന്നു. വടക്കൻ മ്യാൻമറിൽ നിന്ന് കിഴക്കൻ അസമിലേക്ക് സംസ്ഥാനത്തേക്ക് പ്രവേശിച്ച ആദ്യകാല കുടിയേറ്റക്കാരാണ് ഖാസികൾ. മിക്ക പരമ്പരാഗത വിശ്വാസങ്ങളും ടിബറ്റിനെ അവരുടെ പൂർവ്വികർ യഥാർത്ഥത്തിൽ ഉയർന്നുവന്ന സ്ഥലമായാണ് കാണുന്നത്. ഗാരോ ഗോത്രങ്ങളുടെ മഹാനായ രാജാവ് നോക്‌മ അബോംഗ് ഒരു ദേശത്തിന് കീഴിൽ നിരവധി വ്യത്യസ്ത ഗോത്രങ്ങളെ നൽകിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. കൂടാതെ, ഭക്ഷണവും പാർപ്പിടവും തേടി കുടിയേറിയ ടിബറ്റ്- ചൈനയിലാണ് തങ്ങളുടെ വേരുകൾ എന്ന് ജയന്തിയാ നിവാസികൾ വിശ്വസിക്കുന്നു.