Celebrities

നടി പെരുമാറിയത് വളരെ മോശമായി; ഇത്ര ചീപ്പാണോ കിയാര? യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തി എയര്‍ ഹോസ്റ്റസ്‌

ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് കിയാര അദ്വാനി. നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടേയും കിയാരയുടേയും വിവാഹം ഈയ്യടുത്തായിരുന്നു നടന്നത്. ആരാധകര്‍ വലിയ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇത്. പൊതുവെ വിവാദങ്ങളിലൊന്നും കിയാര ചെന്നു പെടാറില്ല. എന്നും തന്റെ ഇമേജ് പോസിറ്റീവായി നിലനിര്‍ത്താന്‍ കിയാരയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ കിയാരയുടെ ആരാധകരെ ഒരേസമയം ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നതാണ്. താരത്തിനെതിരെ ഞെട്ടിക്കുന്ന തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ് ഒരു എയര്‍ ഹോസ്റ്റസ്. യൂട്യൂബ് ചാനലിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. തന്നോട് കിയാര മോശമായി പെരുമാറിയെന്നാണ് എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍.

തനിക്കും സഹപ്രവര്‍ത്തകര്‍ക്കും നല്ല ഓര്‍മ്മകളല്ല കിയാരയെക്കുറിച്ചുള്ളത്. താരം അഹങ്കാരത്തോടെയായിരുന്നു പെരുമാറിയത്. തങ്ങള്‍ താരത്തിന് കഴിക്കാനായി കാഷ്യുവും മറ്റും നല്‍കിയപ്പോള്‍ കിയാര പരുഷമായി പെരുമാറുകയും നിഷേധിക്കുകയും ചെയ്തു. എന്നാല്‍ പിന്നാലെ തന്റെ സഹായിയെ വിളിച്ച് തങ്ങളില്‍ നിന്നും കാഷ്യു വാങ്ങാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് എയര്‍ ഹോസ്റ്റസ് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം താരങ്ങളില്‍ ഏറ്റവും നന്നായി പെരുമാറിയിട്ടുള്ളത് ജാന്‍വി കപൂര്‍ ആണെന്നും യുവതി പറയുന്നുണ്ട്. ജാന്‍വി ഉറക്കത്തില്‍ നിന്നും വിളിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ താരം ദേഷ്യപ്പെട്ടില്ലെന്നും ക്ഷമയോടെ തങ്ങളെ കേട്ടുവെന്നുമാണ് യുവതി പറയുന്നത്. അനന്യ പാണ്ഡെയും തങ്ങളോട് മാന്യമായിട്ടാണ് പെരുമാറിയതെന്നാണ് അവര്‍ പറയുന്നത്. ഈ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

പിന്നാലെ മറ്റൊരാളും കിയാരയെ കണ്ടുമുട്ടിയൊരു അനുഭവം പങ്കുവെക്കുന്നത്. ഒരിക്കലൊരു കഫേയില്‍ വച്ചാണ് കിയാരയെ കാണുന്നത്. എഴുന്നേറ്റ് പോകാന്‍ നേരം കിയാരയുടെ ലിപ് ബാം നിലത്ത് വീഴുകയും തന്റെ അടുത്തേക്ക് ഉരുണ്ട് വരികയും ചെയ്തു. താന്‍ അത് എടുത്ത് നല്‍കാന്‍ നോക്കിയെങ്കിലും കിയാര തന്നെ നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും പോയി. എന്നാല്‍ പിന്നാലെ കിയാരയുടെ സഹായി ലിപ് ബാം തേടി വന്നു. എന്തുകൊണ്ട് താരം വാങ്ങാതെ പോയെന്ന് ചോദിച്ചപ്പോള്‍ സെലിബ്രിറ്റിയാണ്, മനസിലാകുമല്ലോ എന്നായിരുന്നു പ്രതികരണമെന്നുമാണ് ഒരു യുവതി പറയുന്നത്.

ഈ രണ്ട് സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കിയാരയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. പുറമെ ചിരിച്ചു കാണിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അഹങ്കാരവും തലക്കനവുമാണ് കിയാരയ്‌ക്കെന്നാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ താരത്തെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഒരു വശത്തു നിന്നും മാത്രമുള്ള കഥകളാണെന്നും സത്യാവസ്ഥ മറ്റൊന്നായിരിക്കാമെന്നുമാണ് അവര്‍ പറയുന്നത്. തന്നോട് കിയാര നന്നായി പെരുമാറിയ അനുഭവവും ഒരു യുവതി പറയുന്നുണ്ട്. അതേസമയം ബോളിവുഡില്‍ പത്ത് വര്‍ഷം തികച്ചിരിക്കുകയാണ് കിയാര അദ്വാനി. സത്യപ്രേം കി കഥയാണ് കിയാരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തെലുങ്ക് ചിത്രം ഗെയിം ചേഞ്ചര്‍ ആണ് കിയാരയുടെ പുതിയ സിനിമ.