കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലന്‍ ടേസ്റ്റില്‍ നമുക്ക് ചെട്ടിനാടന്‍ ഹല്‍വ തയ്യാറാക്കാം.
വളരെ എളുപ്പത്തിൽ ആരോഗ്യകരമായ ഒരു വിഭവമാണ് ഇത്. എങ്ങനെ ചെട്ടിനാട് സ്പെഷ്യല്‍ ഹല്‍വ തയ്യാറാക്കാം, എന്തൊക്കെയണ് ഇതിന്റെ ചേരുവകള്‍ എന്നും നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
ചെറുപയര്‍ പരിപ്പ് – 1 കപ്പ്
വെള്ളം – 1 1/2 കപ്പ്
ശര്‍ക്കര – 2 കപ്പ്
വെള്ളം – 1 1/2 കപ്പ്
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 10
റവ – 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് – 1/4 കപ്പ്
ഏലക്ക പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം :
ചെറുപയര്‍ പരിപ്പ് ആദ്യം വെള്ളത്തില്‍ രണ്ട് തവണ വൃത്തിയായി കഴുകിയെടുക്കണം. പിന്നീട് ഒരു കുക്കറില്‍ ഇത് നല്ലതുപോലെ വറുത്തെടുക്കണം. ശേഷം ഒന്നരക്കപ്പ് വെള്ളത്തില്‍ ഒരു വിസില്‍ വരുന്ന തരത്തില്‍ വേവിച്ചെടുക്കണം. ഇത് നല്ലതുപോലെ വേവിച്ച ശേഷം ഉടച്ചെടുക്കാം. പിന്നീട് ഒരു പാത്രത്തിലേക്ക് അളവില്‍ പറഞ്ഞ ശര്‍ക്കര എടുത്ത് ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കിയെടുക്കാം. പിന്നീട് ഒരു പാന്‍ അടുപ്പില്‍ വെച്ച് നെയ് ഒഴിച്ച് അതിലേക്ക് കശുവണ്ടി വറുത്തെടുക്കാം. ഇതിലേക്ക് റവ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി തേങ്ങ ചിരകിയതും കൂടെ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കാം. ശേഷം ശര്‍ക്കരയും ചേര്‍ത്ത് അതിലേക്ക് പരിപ്പ് ചേര്‍ത്ത് കട്ടകെട്ടാതെ ഇളക്കിക്കൊണ്ടിരിക്കാം ഏലക്കപ്പൊടിയും ചേര്‍ത്ത് ഹലുവ പോലെ പരത്തിയെടുക്കാം. പാനില്‍ ഒട്ടിപ്പിടിക്കുന്ന ഘട്ടം വരുമ്പോള്‍ തീ ഓഫ് ചെയ്ത് കഷ്ണങ്ങളായി മുറിച്ചെടുക്കാം.