മുഖത്തെ കരിവാളിപ്പ് മാറ്റിയെടുക്കാൻ ബെസ്റ്റാണ് തക്കാളി നീര്. ചർമ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാനും ജലാംശം നിലനിർത്താനും തക്കാളി നീര് ഏറെ സഹായിക്കും. കൂടാതെ ബ്ലാക്ക് ഹെഡ്സ് ഹൈപ്പർ പിഗ്മൻ്റേഷൻ പോലെയുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും തക്കാളി നീര് മികച്ചതാണ്. മാത്രമല്ല സൺ ടാൻ മാറ്റാനും തക്കാളി നീര് നല്ലതാണ്. ചർമ്മത്തിലെ കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും തക്കാളി നീര് ഏറെ സഹായിക്കും.
ഇതിലൂടെ പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളും തടയാം. എന്നാൽ ഇത് വച്ചൊരു ഫേസ് പാക്ക് ഉണ്ടാക്കിയാലോ..?
ഇതിനായി ഒരു ചെറിയ ബൗളിലേക്ക് ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് അൽപ്പം തൈര് എന്നിവ ചേർത്ത് മിശ്രിതമാക്കുക. ഈ പായ്ക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇനി ഒരു 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ കടലമാവ് പായ്ക്ക് ഏറെ സഹായിക്കും