തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിഞ്ജാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. വിവിധ വകുപ്പുകളുടെ നാല് സെക്രട്ടറിമാരും സമിതിയിൽ അംഗമാണ്.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാൻ നിയമസഭ ബില്ല് പാസാക്കിയിരുന്നു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂട്ടാനാണ് തീരുമാനം.
















