tips

ഇനി അണുക്കളെ പേടിക്കണ്ട; ഇവ ശ്രദ്ധിച്ചാൽ മതി

ഓ ഇന്ന് നല്ല പണിയായിരുന്നു വീട് മൊത്തം വൃത്തിയാക്കി. ഇനി ഒരു കുഴപ്പവും ഇല്ല.എന്നാൽ വീട് വെറുതെ ക്ലീൻ ആക്കിയാൽ ഒന്നും നന്നാവില്ല എന്നറിയാമോ? വീടിനുള്ളിൽ ചില പ്രത്യേക സ്ഥലങ്ങളിൽ അണുക്കൾ പലപ്പോഴും ഒളിഞ്ഞിരിക്കാറുണ്ട്. വീട് വൃത്തിയാകണമെങ്കില്‍ അണുക്കള്‍ ഇരിക്കുന്ന ഇടങ്ങള്‍ നല്ലപോലെ വൃത്തിയാക്കി എടുക്കണം. ഇത്തരത്തില്‍ നമ്മള്‍ പോലും ശ്രദ്ധിക്കാത്തതും എന്നാല്‍, പതിവായി ഉപയോഗിക്കുന്നതും അണുക്കള്‍ ഇരിക്കുന്ന ഇടങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ചിലര്‍ ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മൊബൈല്‍ഫോണ്‍ എടുക്കുന്നത് കാണാം. ഇതെല്ലാം ടോയ്‌ലറ്റില്‍ ഉള്ള അണുക്കള്‍ നമ്മളുടെ ഫോണില്‍ ആകുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ, നമ്മള്‍ പുറത്ത് പോയി വന്നാല്‍ കൈകള്‍ വൃത്തിയാക്കാതെ ഫോണ്‍ ഉപയോഗിക്കും. ഇതെല്ലാം ഫോണില്‍ അമിതമായി അണുക്കള്‍ നിറയുന്നതിന് കാരണമാണ്.

നമ്മള്‍ പലരും പല സ്ഥലത്ത് കൈ തൊട്ടതിന് ശേഷമായിരിക്കും റിമോര്‍ട്ട് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നമ്മള്‍ റിമോര്‍ട്ട് ശ്രദ്ധയില്ലാതെ ഉപയോഗിക്കുന്നത് റിമോര്‍ട്ടില്‍ അണുക്കള്‍ പെരുകാന്‍ കാരണമാണ്. ഇത് ഓരാളുടെ കൈകളിലെ അണുക്കള്‍ മറ്റൊരാളുടെ കൈകളിലേയ്ക്ക് എത്തുന്നു. കൈകളില്‍ നിന്നും നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുന്നു. അതിനാല്‍, റിമോര്‍ട്ട് സാനിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.

 

സ്‌ക്രബറുകള്‍ സത്യത്തില്‍ അണുക്കളുടെ ഒരു സങ്കേതം തന്നെയാണ്. നമ്മള്‍ പാത്രം വൃത്തിയാക്കുന്ന സ്‌ക്രബറില്‍ അണുക്കള്‍ കയറിയാല്‍ അത് ഉപയോഗിച്ച് കഴുകുന്ന പാത്രങ്ങളും വൃത്തിയാകുന്നില്ല. അതിനാല്‍, പാത്രം കഴുകാന്‍ എടുക്കുന്ന സ്‌ക്രബര്‍ സാനിറ്റൈസ് ചെയ്യേണ്ടത് അനിവാര്യമാണ്. അതുമാത്രമല്ല, ഈര്‍പ്പം നിലനില്‍ക്കാത്ത വിധത്തില്‍ വായുസഞ്ചാരം ഉള്ള സ്ഥലത്ത് ഇത് തുറന്ന് വെക്കാന്‍ ശ്രദ്ധിക്കണം. ചിലര്‍ പാത്രം കഴുകുന്ന സോപ്പ് അടച്ച് വെക്കും. അതില്‍ സക്രബറും ഇടും. ഇത് ഈര്‍പ്പം നിലനല്‍ക്കാനും അതില്‍ ബാക്ടീരിയ പെരുകാനും കാരണമാകുന്നുണ്ട്.