Entertainment

ശ്രദ്ധയുടെ ഈ സാരിയുടെ വില അറിയാമോ?

വസ്ത്രങ്ങൾ വാങ്ങുമ്പോൾ എപ്പോഴും ചെറിയ വില ഉള്ളത് നോക്കിയെടുക്കാൻ ആണല്ലേ എപ്പോഴും ശ്രമിക്കാറ്. എന്നാൽ സിനിമ താരങ്ങൾ അങ്ങനെ അല്ല ഒറ്റ തവണ ഉപയോഗിക്കുന്നത് ആണെങ്കിലും അതിന് നല്ല തുക ചിലവഴിക്കാറുണ്ട്. ഇപ്പോൾ ഒരു ഓർഗൻസ സാരിയും അതിന്റെ വിലയുമാണ് ചർച്ചയാകുന്നത്.ഓര്‍ഗന്‍സ സാരിയുമായി എത്തിയിരിക്കുകയാണ് ശ്രദ്ധ കപൂര്‍. ‘സ്ത്രീ 2’ സിനിമയുടെ ടീസര്‍ ലോഞ്ചിനെത്തിയപ്പോഴാണ് ശ്രദ്ധ കലംകാരി ഓര്‍ഗന്‍സ സാരിയിലെത്തിയത്.

ശ്രദ്ധയുടെ ഈ സാരിയുടെ വില അറിയാമോ? ധ്രുവി പഞ്ചല്‍ ഫാഷന്‍ ബ്രാന്‍ഡിന്റെ കളക്ഷനില്‍ നിന്നുള്ളതാണ് ശ്രദ്ധയുടെ ഈ സാരി. ഓര്‍ഗന്‍സ ഫാബ്രിക് വര്‍ക്കുകള്‍ നിറഞ്ഞ ഓറഞ്ച് ഷെയ്ഡിലുള്ള സാരിയാണ് ശ്രദ്ധ തിരഞ്ഞെടുത്തത്. സാരിയിലെ കലംകാരി പ്രിന്റുകളാണ് ഏറെ ആകര്‍ഷണീയം. സാരിക്ക് ഇണങ്ങുന്ന വലിയ കമ്മലുകളും വളകളും ശ്രദ്ധ അണിഞ്ഞിരുന്നു. 31,500 രൂപയാണ് സാരിയുടെ വില.