നല്ല തല വേദന എവിടെ മൂക്കിനാണോ വേദന എങ്കിൽ ഇത് കൂടിയ എന്തോ ആണ് എന്നാല്ലേ ഗൂഗിൾ എപ്പോഴും പറയുന്നത്. എന്നാൽ ഇതൊന്ന് വായിക്കൂ.
വര്‍ഷങ്ങളായി പഠിച്ചു പരിശീലിച്ചും വന്ന ഡോക്ടര്‍മാരുടെ സേവനങ്ങളെ ഉപേക്ഷിക്കുകയും ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയും ചെയ്യുന്നവരണോ നിങ്ങൾ? എന്നാൽ നിങ്ങൾക്കും ഈ അസുഖം ഉണ്ട്.
‘ദ ഇന്റര്‍നെറ്റ് ഡെറൈവ്ഡ് ഇന്‍ഫര്‍മേഷന്‍ ഒബ്സ്ട്രക്ടിങ് ട്രീറ്റ്മെന്റ് സിന്‍ഡ്രോം’ അഥവാ ഇഡിയറ്റ് സിന്‍ഡ്രോം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കൊണ്ട് സ്വയം ചികിത്സ നടത്തുകയും, ചികിത്സകള്‍ തടയുകയും ചെയ്യുന്നതിനാണ് ഇത്തരത്തില്‍ ഒരു സിന്‍ഡ്രമായി ഡോക്ടമാര്‍ പറയുന്നത്.
ഇന്റര്‍നെറ്റ് നോക്കി ചികിത്സ നടത്തുന്നവര്‍ ചികിത്സ ആരംഭിക്കാന്‍ വൈകുന്നത് രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നു.
രോഗം കുറഞ്ഞാലും ചികിത്സ തുടരേണ്ട സാഹചര്യങ്ങളില്‍ ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചികിത്സ മുടക്കുന്നു.രോഗലക്ഷണങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും ഭാഗികമായി അറിവു നേടുന്നത് അപകടകരമാണ്. അതിനാല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചികിത്സ നേടുന്നതിലൂടെ രോഗി അപകടത്തിലാകുന്നു.