സ്ത്രീകളേയും പുരുഷന്മാരേയും ബാധിയ്ക്കുന്ന ചില പ്രത്യേക തരം ക്യാന്‍സറുകളുണ്ട്. ഇത് പ്രധാനമായും ഹോര്‍മോണുകള്‍ കാരണം വരുന്നതുമാണ്. യൂട്രൈന്‍ അഥവാ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട ഒന്നാണ്. നേരത്തെ കണ്ടെത്തിയാല്‍ ഇത് പൂര്‍ണമായും ചികിത്സിച്ച് മാറ്റാം.
മെനോപോസ് സമയത്ത് കണ്ടുവരുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍.
ക്രമരഹിതമായി വരുന്ന ആര്‍ത്തവവും ബ്ലീഡിങ്ങും സെക്‌സിനിടയില്‍ ഉള്ള ബ്ലീഡിംഗ് ശ്രദ്ധിയ്‌ക്കേണ്ട ഒന്നാണ്. എന്നാല്‍ ചിലരില്‍ ഇത്തരം ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ ഈ ക്യാന്‍സറുണ്ടാകാം.
മെനോപോസ് സമയത്താണ് ഇത് സാധാരണയായി കണ്ടുവരുന്നതെങ്കിലും ചിലരില്‍ ചെറുപ്പത്തില്‍ തന്നെ ഇത് കണ്ടു വരുന്നു. അമിതവണ്ണവും ഒപ്പം ഹൈപ്പര്‍ടെന്‍ഷനും പ്രമേഹവുമുള്ളവര്‍ക്ക് എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ രോഗസാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ പോളിസിസ്റ്റിക് ഓവറിയോ ക്രമരഹിതമായ ആര്‍ത്തവവുമെങ്കില്‍ ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനാല്‍ തന്നെ നേരത്തെ ഈ രോഗം കണ്ടെത്തുകയെന്നതാണ് പരിഹാരം.