Kerala

‘കേഡര്‍ വോട്ടുകള്‍ ചോര്‍ന്നു’; മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‍ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ പരിശോധനക്ക് ഒരുങ്ങി സിപിഐഎം. കേഡർ വോട്ടുകൾ ചോർന്നുവെന്നും പാർട്ടി വോട്ടുകളുടെ ചോർച്ച തോൽവിയുടെ ആഘാതം കൂട്ടിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ അഭിപ്രായമുയർന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിലെ തിരിച്ചടിയിൽ പ്രത്യേക പരിശോധന ഉണ്ടാകും.

വ​ൻ​തോ​തി​ൽ വോ​ട്ട് ചോ​ർ​ന്ന ഇ​ട​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ വ​ന്നേ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്. പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തും. പാ​ർ​ട്ടി വോ​ട്ടു​ക​ളി​ലെ ചോ​ർ​ച്ച തോ​ൽ​വി​ക്ക് ആ​ക്കം കൂ​ട്ടി​യെ​ന്നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി.

സി​പി​എം പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ​പ്പോ​ലും ബി​ജെ​പി ക​ട​ന്നു​ക​യ​റി​യ​ത് പ്ര​ത്യേ​കം പ​രി​ശോ​ധി​ക്കും. ഇ​ത്ര​യും വ​ലി​യ തി​രി​ച്ച​ടി തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച മ​ന​സി​ലാ​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന നേ​തൃ​ത്വം പ​രാ​ജ​യ​പ്പെ​ട്ട​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂർ ഒഴികെ എല്ലാ സീറ്റുകളിലും തോൽവി ഏറ്റുവാങ്ങി. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. തൃശൂരിലെ സ്ഥിതി അടക്കം ആഴത്തിൽ പഠിക്കണമെന്നും നിർദേശിച്ചിരുന്നു.

എൽഡിഎഫിന്റെ കനത്ത പരാജയത്തിൽ മുന്നണിക്കുള്ളിൽ തന്നെ കടുത്ത വിമർശനമാണ് ഉയരുന്നത്. പരാജയത്തിൽ സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് സിപിഐയുടെ വിവിധ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തിയിരുന്നു. തിരഞ്ഞെടപ്പിൽ അലയടിച്ചത് മുഖ്യമന്ത്രി വിരുദ്ധ വികാരമെന്നാണ് ഉയർന്ന വിമ‍ർശനം.

ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ ഉയർന്ന അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി.

Tags: cpim