Kerala

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം: ഇ​ബ്റാ​ഹീം ന​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും ത്യാ​ഗോ​ജ്ജ​ല​മാ​യ ജീ​വി​ത​ത്തി​ന്റെ സ്​​മ​ര​ണ പു​തു​ക്കി വിശ്വാസികൾ ഇ​ന്ന് ബ​ലി​പെ​രു​ന്നാ​ൾ ആഘോഷിക്കുകയാണ്. മക്കയിലെ പരിശുദ്ധ ഹജ് കർമത്തിന്റെ പരിസമാപ്തി കൂടിയാണ് ഈദുൽ അസ്‌ഹ, വലിയ പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ ആഘോഷം. ഹജ് കർമം പൂർത്തിയാക്കി സൗദിയിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. ഒമാനൊഴികെയുള്ള മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാൾ ആഘോഷിച്ചു. അയ്യാമുത്തശ്‌രീഖ് എന്നറിയപ്പെടുന്ന അടുത്ത മൂന്നു ദിവസങ്ങളും ആഘോഷങ്ങളുടെ ഭാഗമാണ്.

ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.

വടക്കേ ഇന്ത്യ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളിൽ പ്രത്യേകം പ്രാർത്ഥനകൾ നടക്കും. ദില്ലി ജുമാ മസ്ജിദിൽ നടക്കുന്ന പ്രാർത്ഥനാ ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും. രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകൾ നേർന്നു