India

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ; ജൂൺ 19,20 തിയതികളിൽ രാജ്യവ്യാപക പണിമുടക്ക്

ഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. രാജ്യത്തെ യുവാക്കളുടെ ഭാവി വച്ചാണ് കേന്ദ്രം കളിക്കുന്നതെന്ന് കോൺഗ്രസ്‌ ആരോപിച്ചു.ജൂൺ 19,20 തിയതികളിൽ ഇടതു വിദ്യാർഥി സംഘടനകൾ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു.

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കേന്ദ്രസർക്കാർ സമ്മതിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാർട്ടികൾകളുടെ തീരുമാനം. ആദ്യം നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നില്ലെന്ന് പറഞ്ഞ കേന്ദ്രസർക്കാർ പിന്നീട് നിലപാട് തിരുത്തി എന്ന്‌ കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ യുവാക്കൾ ഇതെല്ലാം കാണുന്നുണ്ടെന്നും ജയ്റാം രമേശ്‌ എക്‌സിൽ കുറിച്ചു.

സുപ്രിംകോടതിയുടെ മേൽനോട്ടത്തിൽ ക്രമക്കേടിൽ അന്വേഷണം വേണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. അതിനിടെ നീറ്റ് പരീക്ഷാഫലത്തിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ഇടത് വിദ്യാർഥി സംഘടനകൾ രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തു. വരുന്ന ബുധൻ,വ്യാഴം ദിവസങ്ങളിലാണ് പണിമുടക്ക്.പണിമുടക്കിന് ഇൻഡ്യാ സഖ്യവും പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന.