സാലഡുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. മിക്കവാറും സാലഡിലെ കൂട്ടുകള്‍ വേവിയ്ക്കാത്തവയായതു കൊണ്ട് ആരോഗ്യഗുണങ്ങളും വര്‍ദ്ധിയ്ക്കും. സാലഡുകള്‍ പലതരത്തിൽ തയ്യറാക്കാം. ഇത്തവണ ഒരു മാങ്ങാ സാലഡ് ആയാലോ?
ആവശ്യമായ ചേരുവകൾ
- മാങ്ങ-1
- വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
- തക്കാളി-2
- സവാള-1
- ഒലീവ് ഓയില്‍-3 ടീസ്പൂണ്‍
- ചെറുനാരങ്ങാനീര്-1
- ടേബിള്‍ സ്പൂണ്‍ പഞ്ചസാര-1 ടീസ്പൂണ്‍
- കുരുമുളകുപൊടി-1 ടീസ്പൂണ്‍
- മല്ലിയില
തയ്യറാക്കുന്ന വിധം
ഉപ്പ് മാങ്ങ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. സവാള വട്ടത്തില്‍ അരിയണം. തക്കാളിയും ചെറുതാക്കി അരിയുക.ഒരു ബൗളില്‍ എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. മാങ്ങാ സാലഡ് തയ്യാര്‍.