Food

കൊതിയൂറും ചുട്ടരച്ച മുളക് ചമ്മന്തി; ഇത് മാത്രം മതി ചോറുണ്ണാൻ

വളരെ എളുപ്പത്തിൽ ചോറിന് ഒരു ചമ്മന്തി തയ്യറാക്കിയാലോ? വറ്റൽമുളക് വെച്ച് ഒരു കിടിലൻ ചമ്മന്തി തയ്യറാക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചുട്ടരച്ച മുളക് ചമ്മന്തി
  • ചുട്ടരച്ച മുളക് ചമ്മന്തി
  • കൊതിയൂറും ചുട്ടരച്ച മുളക് ചമ്മന്തി
  • വറ്റൽമുളക് /ഉണക്കമുളക് -10 എണ്ണം
  • ചെറിയഉള്ളി – 6
  • മുളകുപൊടി -2 tsp
  • വാളൻപുളി – ചെറിയ പീസ്
  • കടുക് -2tsp
  • കറിവേപ്പില – ഒരു തണ്ട്
  • ഉപ്പ് – 2 tsp
  • എണ്ണ – 2 tbsp

തയ്യറാക്കുന്ന വിധം

വളരെ എളുപ്പത്തിൽ നമുക്ക് ഇത് ഉണ്ടാകാവുന്നതാണ്. ആദ്യം തന്നെ വറ്റൽമുളക് നമുക്ക് ഗ്രിൽ പാനിലോ അടുപ്പത്തോ വെച്ച് ചുട്ടെടുക്കുക. ഇനി ചുട്ടെടുത്ത മുളകും, ചെറിയഉള്ളി, വാളൻപുളി, മുളകുപൊടി, ഉപ്പ് ഇതെല്ലാം കൂടി മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇനി പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, കറിവേപ്പില വറുത്തിട്ട് ഇതിലേക്ക് മുളകിന്റെ മിക്സ്‌ ചേർത്ത് വാട്ടി എടുക്കുക.