ഇഡ്ഡലിക്കും സോഫ്റ്റ് ദോശക്കും വേണ്ടി നമുക്ക് നല്ല ടേസ്റ്റില്‍ മല്ലിയില തക്കാളി ചട്‌നി തയ്യാറാക്കാം. മല്ലിയിലയാണ് ഇതിലെ ഹൈലൈറ്റ് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.
ആവശ്യമായ ചേരുവകള്‍:
തക്കാളി – 2
പച്ചമുളക് – 2
പുളി – 1 ചെറിയ കഷണം
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ചെറുപയര്‍ – 1 ടേബിള്‍സ്പൂണ്‍
ഉഴുന്ന് പരിപ്പ്- 1 ടീസ്പൂണ്‍
വെളുത്തുള്ളി – 10 അല്ലി
ഇഞ്ചി – 1 ചെറിയ കഷണം
ചെറുപയര്‍ – 1 പിടി
കറിവേപ്പില – 2 തണ്ട്
മല്ലിയില – 1 പിടി
തേങ്ങ – 2 ടേബിള്‍സ്പൂണ്‍ (ചതച്ചത്)
ഉപ്പ് – ആവശ്യത്തിന്
കടുക് വറുക്കാന്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
ചെറുപയര്‍ – 1/2 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് – 1/2 ടീസ്പൂണ്‍
കറിവേപ്പില – 1 കുല
തയ്യാറാക്കുന്ന വിധം:
ആദ്യം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉലുവ, ഉഴുന്ന് പരിപ്പ് എന്നിവ ചേര്‍ത്ത് ഗോള്‍ഡന്‍ നിറത്തില്‍ വഴറ്റുക. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് 1 മിനിറ്റ് വഴറ്റുക. ശേഷം അതിലേക്ക് ചെറിയ ഉള്ളി ചേര്‍ത്ത് അല്‍പ സമയം വഴറ്റിയെടുക്കണം.പിന്നീട് കായം, കറിവേപ്പില എന്നിവ ചേര്‍ത്ത് 1 മിനിറ്റ് വഴറ്റുക. അടുത്തതായി മല്ലിയില വെള്ളത്തിലിട്ട് കഴുകി വൃത്തിയാക്കി ഇതിലേക്ക് ചേര്‍ത്ത്, നല്ലതുപോലെ വഴറ്റിയെടുക്കുക. പിന്നീട് തേങ്ങ ചേര്‍ത്ത് അല്‍പസമയം വഴറ്റിയെടുക്കണം, എന്നിട്ട് ഒരു പ്ലേറ്റില്‍ വെച്ച് തണുപ്പിക്കാം. ശേഷം അതേ പാന്‍ അടുപ്പില്‍ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കി തക്കാളി, പച്ചമുളക്, പുളി എന്നിവ ചേര്‍ത്ത് തക്കാളി മൃദുവാകുന്നത് വരെ വഴറ്റിയെടുക്ക് നല്ലതുപോലെ തണുക്കാന്‍ വെക്കുക. ശേഷം വഴറ്റിയ ചേരുവകള്‍ ഒരു മിക്സര്‍ ജാറില്‍ ഇട്ട് പാകത്തിന് ഉപ്പ് ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അവസാനം ഒരു പാന്‍ അടുപ്പില്‍ വെച്ച് അതില്‍ എണ്ണ ഒഴിച്ച് ചൂടാക്കി കടുക് ഇട്ട് താളിച്ച് ഉഴുന്ന് പരിപ്പ്, ഉലുവ, കറിവേപ്പില എന്നിവ താളിച്ച് ചട്‌നിക്കൊപ്പം ചേര്ത്ത് നോക്കൂ, നല്ല കിടിലന്‍ തക്കാളി മല്ലിയില ചട്‌നി തയ്യാര്‍.